Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 5:35 AM GMT Updated On
date_range 10 Nov 2017 5:35 AM GMTനോട്ട് നിരോധനം: മെഴുകുതിരി തെളിച്ച് പ്രതിഷേധ ജ്വാല
text_fieldsbookmark_border
പള്ളുരുത്തി: നോട്ട് നിരോധനത്തിെൻറ ഒന്നാംവാര്‍ഷിക ദിനത്തിൽ കോൺഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. ഷാജി കുറുപ്പശേരി അധ്യക്ഷത വഹിച്ചു. ജോൺ പഴേരി, പി.എ. സഗീർ, ഷീബ ഡുറോം, കെ.ജെ. പ്രകാശൻ പി.എക്സ്. ജയിംസ്, ശ്രീനി എസ്. പൈ, രാജേഷ് എസ്. ബാബു, സുമിത് ജോസഫ്, സി.എക്സ്. ജൂഡ്, പി.ജെ. പ്രദീപ്, നെൽസൺ കോച്ചേരി, ബാബു വിജയാനന്ദ് തുടങ്ങിയവർ സംസാരിച്ചു. 'ജി.എസ്.ടിയിൽ നികുതി കുറഞ്ഞു; വില കൂടി' മുളന്തുരുത്തി: ജി.എസ്.ടി നടപ്പാക്കിയതോടെ നികുതി നിരക്ക് കുറഞ്ഞെങ്കിലും നിത്യോപയോഗ സാധനങ്ങളുടെയും മരുന്നിെൻറയും സേവനങ്ങളുടെയും വില വർധിക്കുന്ന സാഹചര്യത്തെയാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നതെന്ന് ജി.എസ്.ടി ഡിപ്പാർട്മെൻറ് അസി. കമീഷണർ കെ.എസ്. അനിൽകുമാർ. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി മുളന്തുരുത്തി മേഖല കമ്മിറ്റി 'ജി.എസ്.ടി എന്ത്? എന്തിന്?' വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണവും ചർച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ജില്ല കൺവീനർ എൻ.ആർ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി അംഗം പി.പി. സജീവ് കുമാർ വിഷയാവതരണം നടത്തി. കെ.എൻ. സുരേഷ് (ശാസ്ത്ര സാഹിത്യ പരിഷത്ത്), വേണു മുളന്തുരുത്തി (തുരുത്തിക്കര അഗ്രിക്കൾചർ ഇംപ്രൂവ്മെൻറ് സൊസൈറ്റി) തുടങ്ങിയവർ സംസാരിച്ചു. Caption: es1 GST charcha.jpg ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ മുളന്തുരുത്തിയിൽ സംഘടിപ്പിച്ച 'ജി.എസ്.ടി എന്ത്; എന്തിന്?' പ്രഭാഷണവും ചർച്ചയും ജി.എസ്.ടി ഡിപ്പാർട്മെൻറ് അസി. കമീഷണർ കെ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു ആത്മ പുനർജനി കാർഷിക പരിപാടി ചോറ്റാനിക്കരയിൽ തൃപ്പൂണിത്തുറ: മുളന്തുരുത്തി ബ്ലോക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ പുനർജനി -2017 വെള്ളിയാഴ്ച രാവിെല പത്തിന് ചോറ്റാനിക്കര പഞ്ചായത്ത് ഹാളിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡൻറ് ജയ സോമൻ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ ജില്ല കൃഷി ഓഫിസർ എം. ശ്രീദേവി തുടങ്ങിയവർ പങ്കെടുക്കും. കിസാൻ മേള, പരിശീലന ക്ലാസുകൾ, പ്രദർശനം, വിപണനം എന്നിവയും നടക്കും.
Next Story