Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 5:35 AM GMT Updated On
date_range 10 Nov 2017 5:35 AM GMTലോട്ടറി വിൽപനക്കാരിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണം അപഹരിച്ചയാള്‍ അറസ്റ്റില്‍
text_fieldsbookmark_border
കൊച്ചി: ലോട്ടറി വിൽപനക്കാരിയെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ പൃഥ്വി വീട്ടില്‍ രാജെൻറ മകന്‍ പ്രമോദിനെയാണ് (48) സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സെൻറ് മേരീസ് പള്ളിക്കു സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ലോട്ടറി വിൽപന നടത്തുകയായിരുന്ന സ്ത്രീയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ പണം അപഹരിച്ചെന്നാണു കേസ്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ എസ്.ഐ. ജോസഫ് സാജെൻറ നേതൃത്വത്തില്‍ സി.പി.ഒമാരായ അനീഷ്, സുധീര്‍ ബാബു, ഇഗ്നേഷ്യസ് എന്നിവര്‍ ചേര്‍ന്നാണു നഗരത്തില്‍നിന്നും പ്രതിയെ പിടികൂടിയത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനു പട്രോളിങ് ശക്തമാക്കിയതായി അസി. കമീഷണര്‍ ലാല്‍ജി അറിയിച്ചു. ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവ് കൊച്ചി: കളമശ്ശേരി ഗവ. െഎ.ടി.െഎയിൽ സി.ഒ.ഇ അഡ്വാൻസ് മൊഡ്യൂൾ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽഡിപ്ലോമയും അംഗീകൃത സ്ഥാപനത്തിൽനിന്ന് രണ്ടുവർഷത്തെ പരിചയവുംഅല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പരിചയവുമാണ് യോഗ്യത.അസ്സൽരേഖകൾ സഹിതം 13ന് 11 മണിക്ക് ഹാജരാകണം.
Next Story