Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിത സംഗമം

വനിത സംഗമം

text_fields
bookmark_border
ആലുവ: ഇസ്‍ലാം ഏഴാം നൂറ്റാണ്ടിൽ മാത്രമല്ല ഈ കാലഘട്ടത്തിനും അനുയോജ്യമായ സാമൂഹികജീവിത വ്യവസ്‌ഥയാണെന്ന് ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്‌ഥാന പ്രസിഡൻറ് റഹ്മത്തുന്നിസ അഭിപ്രായപ്പെട്ടു. സംസ്‌ഥാന നേതാക്കളുടെ ജില്ല സന്ദർശനത്തോടനുബന്ധിച്ച് തായിക്കാട്ടുകര ദാറുസ്സലാം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഏരിയ പ്രസിഡൻറ് കെ.എച്ച്. സുഹറ ബീവി അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി സി.വി. ജമീല, സംസ്‌ഥാന വൈസ് പ്രസിഡൻറ് ഉമ്മുക്കുത്സു എന്നിവർ സംസാരിച്ചു. സംസ്‌ഥാന സമിതി അംഗം സമീന അഫ്സൽ, ജില്ല പ്രസിഡൻറ് റഫീഖ ജലീൽ എന്നിവർ സംബന്ധിച്ചു. ജില്ല സമിതി അംഗം വി.കെ. ആരിഫ ഖിറാഅത്ത് നടത്തി. ഏരിയ സെകട്ടറി വി.എ. സഫിയ സ്വാഗതവും ജില്ല സമിതി അംഗം പി.എം. ജസീല നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story