Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:38 AM GMT Updated On
date_range 9 Nov 2017 5:38 AM GMTറവന്യൂ സ്കൂൾ ശാസ്ത്രമേള തുടങ്ങി; മികവുമായി കുരുന്ന് പ്രതിഭകൾ
text_fieldsbookmark_border
കായംകുളം: റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേളക്ക് കായംകുളത്ത് തുടക്കമായി. ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. വ്യാഴാഴ്ച രാവിലെ 10ന് ബി.എഡ് സെൻററിൽ നഗരസഭ ചെയർമാൻ എൻ. ശിവദാസൻ മേള ഉദ്ഘാടനം ചെയ്യും. 11 ഉപജില്ലകളിൽനിന്ന് ആറായിരത്തോളം പ്രതിഭകൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. ശാസ്ത്രമേളകൾ കായംകുളം എസ്.എൻ വിദ്യാപീഠത്തിലും ശാസ്ത്ര ക്വിസ്, ടാലൻറ് സെർച്ച് എക്സാമിനേഷൻ, പ്രവൃത്തിപരിചയ മേള എന്നിവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും ഗണിതശാസ്ത്ര മേള സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും സാമൂഹികശാസ്ത്ര മേള എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലും ഐ.ടി മേള ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഇൻറർനാഷനൽ എക്സ്പോ വിഠോബ ഹയർ സെക്കൻഡറി സ്കൂളിലുമാണ് നടക്കുക. മത്സര വിജയികൾ ഒന്ന്, രണ്ട് ക്രമത്തിൽ ശാസ്ത്ര ക്വിസ് (എൽ.പി) -അനന്യ സൂരജ് (ഗവ. എൽ.പി.എസ്, വൈശ്യഭാഗം, മങ്കൊമ്പ്), ആദിത്യ (ജെ.ബി.എസ് മൈലം, ചെങ്ങന്നൂർ). ശാസ്ത്ര ക്വിസ് (യു.പി): നീരജ (യു.പി.എസ്, പുന്നപ്ര), ഐശ്വര്യ രാജ് (എസ്.ഡി.വി.ജി.യു.പി.എസ്, നീർക്കുന്നം). ശാസ്ത്ര ക്വിസ് (എച്ച്.എസ്) -പി. ശ്രീഹരി (വി.വി.എച്ച്.എസ്, താമരക്കുളം), വി. വിനായക് (വി.എ.പി.ടി.ഡി.എച്ച്.എസ്, മങ്കൊമ്പ്). ശാസ്ത്ര ക്വിസ് (എച്ച്.എസ്.എസ്) -ടി. ആതിര (എൻ.എസ്.എസ്.എച്ച്.എസ്.എസ്, കരുവാറ്റ), മുഹമ്മദ് സഫിയാൻ (വടുതല ജമാഅത്ത് എച്ച്.എസ്.എസ്). െഎ.ടി (എച്ച്.എസ്.എസ്) -സൗരവ് (കെ.കെ.കെ.പി.എം.ജി.എച്ച്.എസ്, അമ്പലപ്പുഴ), സോന എൽസ സിബി (സെൻറ് മേരീസ് എച്ച്.എസ്.എസ്, ചമ്പക്കുളം). െഎ.ടി (എച്ച്.എസ്) -ജീവൻ യോഹൻ വർഗീസ് (സെൻറ് ജോൺസ് എച്ച്.എസ്.എസ്, മറ്റം), ഗോവർധൻ (ഗവ. മോഡൽ എച്ച്.എസ്.എസ്, അമ്പലപ്പുഴ). െഎ.ടി (യു.പി) -അനൂപ് രാജേഷ് (എസ്.ഡി.വി.ജി.യു.പി.എസ്, നീർക്കുന്നം), കീർത്തന മേരി സിൽജോ (സെൻറ് മേരീസ് ജി.എച്ച്.എസ്, എടത്വ). ഗണിതശാസ്ത്ര ക്വിസ് (എച്ച്.എസ്) -ഇജാസ് അമീൻ (പോപ്പ് പയസ് കറ്റാനം), ആദിത്യ സജീവൻ (വി.വി.എച്ച്.എസ്.എസ്, താമരക്കുളം). റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേള െഎ.ടി വിഭാഗം മത്സരം ഇന്ന് കായംകുളം ഗവ. ഗേൾസ് സ്കൂൾ -രാവിലെ 9.30 വെബ് ഡിസൈനിങ് (എച്ച്.എസ്), ഡിജിറ്റൽ പെയിൻറിങ് (യു.പി), െഎ.ടി േപ്രാജക്ട് (ഹൈസ്കൂൾ). ഉച്ച. 12 -മൾട്ടിമീഡിയ പ്രസേൻറഷൻ (ഹൈസ്കൂൾ), വെബ്പേജ് ഡിസൈനിങ് (ഹൈസ്കൂൾ), മലയാളം ടൈപ്പിങ് (യു.പി, ഹൈസ്കൂൾ).
Next Story