Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:35 AM GMT Updated On
date_range 9 Nov 2017 5:35 AM GMTഉപജില്ല സ്കൂൾ കലോത്സവം
text_fieldsbookmark_border
കൂത്താട്ടുകുളം: തിരുമാറാടി ഗവ. വി.എച്ച്.എസ്.എസിൽ നടക്കുന്ന അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ.വിജയൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.എന്‍.സുഗതന്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസി ജോണി, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം വി.സി. കുര്യാക്കോസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പുഷ്പലത രാജു, പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍.പ്രകാശന്‍, രമ മുരളിധര കൈമള്‍, സാജു ജോണ്‍, ലിസി റെജി, മേഴ്സി ജോര്‍ജ്, സ്മിത ബൈജു, കെ.കെ. രാമൻ, സാജു മടക്കാലില്‍, പി.ടി.എ പ്രസിഡൻറ് വി.ആർ.രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് എം.എ. ഗിരിജ, റോണി മാത്യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ സതി കെ.തങ്കപ്പൻ എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.പി.െഎയിലേക്ക് ബഹുജന മാർച്ച് കൂത്താട്ടുകുളം: ഇടയാർ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയിലേക്ക് സി.പി.എം കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന മാർച്ച് എം.പി.ഐ ഡയറക്ടർ ബോർഡ് അംഗവും ഏരിയ സെക്രട്ടറിയുമായ ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.പി.സലീം, സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, എൻ.രഞ്ജിത്, പി.എൻ. സഹദേവൻ, സുനിൽ സഖറിയ എന്നിവർ സംസാരിച്ചു.
Next Story