Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:35 AM GMT Updated On
date_range 9 Nov 2017 5:35 AM GMTകര്‍ഷകര്‍ രേഖകള്‍ ഹാജരാക്കണം
text_fieldsbookmark_border
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 2017--18 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ കാര്‍ഷികപദ്ധതികള്‍ക്ക് ഗ്രാമസഭ ലിസ്റ്റില്‍ പേരുള്ള കര്‍ഷകര്‍ കരമടച്ച രസീത്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, ആധാര്‍ കാർഡ് പകർപ്പ് എന്നിവ ഉടന്‍ കൃഷിഭവനില്‍ ഏൽപിക്കണമെന്ന് പായിപ്ര കൃഷി ഓഫിസര്‍ അറിയിച്ചു. വാഴകൃഷി അപേക്ഷകര്‍ ചുരുങ്ങിയത് 10- സെൻറ് സ്ഥലത്ത് കൃഷി ചെയ്തിരിക്കണം. പമ്പുസെറ്റ് പദ്ധതിക്ക് ചുരുങ്ങിയത് 20- സെൻറ് സ്ഥലം വേണം. ഗ്രോബാഗ് പദ്ധതിക്ക് അപേക്ഷ നൽകിയവര്‍ ഗുണഭോക്തൃ വിഹിതമായ 1000- രൂപ കൃഷിഭവനില്‍ അടക്കണം. 25 എണ്ണം അടങ്ങുന്ന ഗ്രോ ബാഗ് യൂനിറ്റാണ് കര്‍ഷകന് ലഭിക്കുക. 165- യൂനിറ്റിന് ആനുകൂല്യം നല്‍കുമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു. താലൂക്ക് വികസന സമിതി യോഗം നാളെ മൂവാറ്റുപുഴ: താലൂക്ക് വികസന സമിതിയോഗം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോൺഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ റെജി.പി.ജോസഫ് അറിയിച്ചു.
Next Story