Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:35 AM GMT Updated On
date_range 9 Nov 2017 5:35 AM GMTകഞ്ചാവ് വിൽപന: ബംഗാൾ സ്വദേശി അറസ്റ്റിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവന്ന പശ്ചിമ ബംഗാൾ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 65 ഗ്രാം കഞ്ചാവും പിടികൂടി. പേഴക്കാപ്പിള്ളി ഐരുമല ഭാഗത്തുനിന്ന് മുര്‍ഷിദാബാദ് സ്വദേശി അഹസാന് അലി ഷേക്കിനെയാണ് (25) മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. അനില്‍കുമാറിെൻറ നേതൃത്വത്തില്‍ നടന്ന റെയ്ഡിൽ പിടികൂടിയത്. മൂവാറ്റുപുഴ, പേഴക്കാപ്പിള്ളി, പായിപ്ര ഭാഗങ്ങളില്‍ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണിയാൾ. നാട്ടില്‍ പോയി വരുമ്പോള്‍ ട്രെയിനിൽ കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാര്‍ക്ക് വിൽക്കുകയായിരുന്നു. മുമ്പും ഇയാളെ കഞ്ചാവ് വില്പനക്ക് പിടികൂടിയിട്ടുണ്ട്. അന്ന് റേഡിയോക്കകത്ത് സൂക്ഷിച്ചായിരുന്നു വിൽപന. സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ, പ്രിവൻറിവ് ഓഫിസര്‍മാരായ വി.ജെ. ജബ്ബാര്‍, ഇ.എ. അസീസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.എ. യൂസഫലി, ബിനു ജേക്കബ്, കെ.കെ. രാജേഷ്, കൃഷ്ണകുമാര്‍, മനു ജോര്‍ജ്, കെ.ജി. അജീഷ്, ഡ്രൈവര്‍ എം.കെ. റെജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story