Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡരികിലെ മരം വീണ്​...

റോഡരികിലെ മരം വീണ്​ മരിച്ചയാളുടെ കുടുംബത്തിന്​ ലക്ഷം നൽകണമെന്ന്​ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കൊച്ചി: കഴിഞ്ഞവർഷം ജൂൺ 22ന് ആലുവ സിറിയൻ ചർച്ച് റോഡിലെ മരം മറിഞ്ഞുവീണ് മരിച്ച സ്കൂട്ടർ യാത്രികനായ ടി.കെ. സുരേഷി​െൻറ കുടുംബത്തിന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ നഷ്ടപരിഹാരം നൽകിയശേഷം രണ്ടു മാസത്തിനകം നടപടി റിപ്പോർട്ട് ചെയ്യണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. മരത്തിന് ഒരു കേടുപാടുമുണ്ടായിരുന്നില്ലെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം കമീഷനിൽ സമർപ്പിച്ച റിേപ്പാർട്ടിൽ പറയുന്നു. ഇതു സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് പരാതികൾ ലഭിച്ചിരുന്നില്ല. എന്നാൽ മറ്റു ഭാഗങ്ങളിൽ അപകടകരമായ നിലയിലുണ്ടായിരുന്ന മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. അപകടം സംഭവിച്ച മരത്തെക്കുറിച്ച് ആക്ഷേപമൊന്നും ലഭിച്ചില്ലെന്ന് ആലുവ നഗരസഭ സെക്രട്ടറിയും കമീഷനെ അറിയിച്ചു. എന്നാൽ സാമൂഹികപ്രവർത്തകൻ ടി. നാരായണൻ മരം അപകടാവസ്ഥയിലാണെന്ന് തെളിയിക്കുന്ന പത്രറിപ്പോർട്ടുകൾ കമീഷനിൽ ഹാജരാക്കി. പത്രറിപ്പോർട്ടിൽനിന്ന് മരം അപകടാവസ്ഥയിലാണെന്ന് മനസ്സിലാക്കാമെന്ന് കമീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. മരിച്ച സുരേഷി​െൻറ ഭാര്യയും മക്കളും വാടകവീട്ടിലാണ് താമസിക്കുന്നത്. സുരേഷി​െൻറ കുടുംബത്തിന് ജീവിതം മുന്നോട്ട് കൊണ്ടുപോകൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും കമീഷൻ കണ്ടെത്തി. സുരേഷി​െൻറ ഭാര്യക്ക് ജോലി നൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെെട്ടങ്കിലും അത് സംബന്ധിച്ച് തീരുമാനങ്ങളും ഉത്തരവുകളും ഇല്ലെന്നും കമീഷൻ നിരീക്ഷിച്ചു. ഹാദിയ: മഹാരാജാസിൽ പ്രതിഷേധം കൊച്ചി: ഹാദിയ വിഷയത്തിൽ വനിത കമീഷൻ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളജിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കമീഷൻ അധ്യക്ഷ എം.സി. ജോസഫൈ​െൻറ സന്ദർശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. 'സ്റ്റുഡൻറ്സ് ഫോർ ഹാദിയ' എന്ന വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ 'ഫ്രീ ഹാദിയ' എന്ന പ്രമേയത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കെ.എസ്.യു, എം.എസ്എഫ്, കാമ്പസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് തുടങ്ങിയ സംഘടനകളിൽപ്പെട്ടവരും മറ്റു വിദ്യാർഥികളും പരിപാടിയിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story