Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ന്​ വ്യാപാരികൾ...

ഇന്ന്​ വ്യാപാരികൾ കരിദിനമായി ആചരിക്കും

text_fields
bookmark_border
കൊച്ചി: നോട്ടു നിരോധനത്തി​െൻറ ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങള്‍ കരിദിനം ആചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് ഷണ്മുഖം റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലേക്ക് നടത്തുന്ന മാര്‍ച്ചും ധര്‍ണയും ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എല്ലാ എസ്.ബി.ഐ ശാഖകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും. പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജണിയുകയും ബാങ്കിടപാടുകള്‍ ഒഴിവാക്കുകയും ചെയ്യുമെന്ന് സംസ്ഥാന ജോ.സെക്രട്ടറി സി.കെ. ജലീല്‍ പറഞ്ഞു. മുന്നൊരുക്കമില്ലാതെ ജി.എസ്.ടി. നടപ്പാക്കിയതുമൂലം വ്യാപാര മേഖലയില്‍ വന്‍ നഷ്ടം സംഭവിച്ചു. സോഫ്റ്റ്‌വെയര്‍ തകരാറുമൂലം പലപ്പോഴും വ്യാപാരികള്‍ക്ക് 200 രൂപ പ്രതിദിനം പിഴയടക്കേണ്ട അവസ്ഥയാണെന്നും അവര്‍ ആരോപിച്ചു. സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ സൗജന്യമാക്കുന്നതിനോടൊപ്പം നികുതി ഏകീകരിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് വ്യാപാരി വ്യവസായ സമിതി ആവശ്യപ്പെട്ടു. ടി.എം. അബ്ദുൽ വാഹിദ്, ടി.വി. സന്തോഷ്, എസ്. സുള്‍ഫിക്കര്‍ അലി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story