Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:41 AM GMT Updated On
date_range 8 Nov 2017 5:41 AM GMTസംവാദത്തിന് സാധ്യതയുള്ള സമൂഹമാണ് ജനാധിപത്യത്തിെൻറ കരുത്ത് ^പി. ശ്രീരാമകൃഷ്ണൻ
text_fieldsbookmark_border
സംവാദത്തിന് സാധ്യതയുള്ള സമൂഹമാണ് ജനാധിപത്യത്തിെൻറ കരുത്ത് -പി. ശ്രീരാമകൃഷ്ണൻ െകാച്ചി: കലർപ്പിെൻറ ഉത്സവമാണ് സംസ്കാരമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ചലനാത്മകമായ സംസ്കാരത്തെ പെട്ടിയിലടക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ വജ്രജൂബിലി ആഘോഷത്തിെൻറ ഭാഗമായി ജില്ലയിലെ വിവിധ കോളജുകളെ പങ്കെടുപ്പിച്ച് നിയമസഭ സെക്രട്ടേറിയറ്റ് മഹാരാജാസ് കോളജില്‍ സംഘടിപ്പിച്ച ഡിബേറ്റ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ഇന്ത്യയുടെ ആന്തരിക ഉൗർജം സംയോജിപ്പിേൻറതാണ്. അതിനെ പ്രചോദിപ്പിക്കുകയാണ് വേണ്ടത്. സംസ്‌കാരമെന്നത് ഏകശിലാരൂപമല്ല. ബഹുസ്വരതയും സഹവര്‍ത്തിത്വവും ചേര്‍ന്ന വൈവിധ്യമാണ് ജനാധിപത്യത്തെ ശ്രദ്ധേയമാക്കുന്നത്. സംവാദത്തിന് സാധ്യതയുള്ള സമൂഹമാണ് ജനാധിപത്യത്തിെൻറ കരുത്ത്. സമുദായങ്ങളുടെ സഹവര്‍ത്തിത്വമാണ് സമാധാനജീവിതത്തിെൻറ അടിത്തറ. മതേതരത്വമാണ് രാഷ്്ട്രങ്ങളുടെ പുരോഗതിയുടെ കാതൽ. രാഷ്ട്രങ്ങളെ നശിപ്പിക്കാൻ അവിടെ നിലനിൽക്കുന്ന മതേതരത്വ സംസ്കാരത്തെ നശിപ്പിച്ചാൽ മതി. അഫ്ഗാനിസ്ഥാനിലടക്കം അതാണ് കണ്ടത്. കലാലയങ്ങളുടെ ചലനാത്മകതയും സര്‍ഗാത്മകതയും കുറക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന കോടതിയുടെ നിലപാട് ജനാധിപത്യത്തിലെ കറുത്ത പൊട്ടാണെന്നുംഅദ്ദേഹം പറഞ്ഞു. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എസ്. ശര്‍മ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, എ.എം. യൂസുഫ്, നിയമസഭ സെക്രട്ടറി വി.കെ. ബാബുപ്രകാശ്, ഡോ. കെ. അരുണ്‍കുമാര്‍, ഡോ. എസ്.മുരളീധരന്‍, അഡ്വ. ഹരീഷ് വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story