Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:39 AM GMT Updated On
date_range 8 Nov 2017 5:39 AM GMTനോട്ട് നിരോധനത്തിെൻറ പ്രത്യാഘാതങ്ങൾ ഒഴിയാതെ ട്രഷറി മേഖല
text_fieldsbookmark_border
ആലപ്പുഴ: നോട്ട് നിരോധനത്തിന് ബുധനാഴ്ച ഒരു വയസ്സ് പൂർത്തിയാകുമ്പോൾ പ്രത്യാഘാതങ്ങൾ വേട്ടയാടുന്ന മേഖലകളിൽ പ്രധാനമാണ് ട്രഷറികൾ. ട്രഷറികളിൽ പുതിയ കറൻസികൾ എത്തുന്നുണ്ടെങ്കിലും പലപ്പോഴും വിതരണത്തിന് തികയുന്നില്ല. ഇത് ഇവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ട്രഷറികൾക്കും സബ് ട്രഷറികൾക്കും പെൻഷൻ ട്രഷറികളിലും 45 ശതമാനം പണത്തിെൻറ കുറവാണ് ഇപ്പോഴും ഉള്ളത്. ഗുരുതര സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങൾ ഇല്ലെങ്കിലും ഈ കുറവ് നികത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ട്രഷറി ഉദ്യോഗസ്ഥർ പറയുന്നത്. ട്രഷറികൾക്കുള്ള എസ്.ബി.ഐ കറൻസി ചെസ്റ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതാണ് കാരണം. ആലപ്പുഴ ജില്ലയിലെ മൂന്ന് കറൻസി ചെസ്റ്റുകൾ ഒെരണ്ണമാക്കി മാറ്റുമെന്ന എസ്.ബി.ഐ അറിയിപ്പ് എല്ലാ ട്രഷറികളിലും എത്തിച്ച് കഴിഞ്ഞു. ഇത് കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് സാമ്പത്തിക വിദഗ്ധരും ട്രഷറി ഉദ്യോഗസ്ഥരും കരുതുന്നത്. നിലവിൽ സബ് ട്രഷറികളിൽ പണം തികയാതെ വരുമ്പോൾ ജില്ല ട്രഷറിയെയാണ് ആശ്രയിക്കുന്നത്. ചെങ്ങന്നൂർ, ചേർത്തല, ഹരിപ്പാട്, അമ്പലപ്പുഴ സബ്ട്രഷറികളിലാണ് പണത്തിെൻറ കുറവ് കൂടുതലായും അനുഭവപ്പെടുന്നത്. ഇക്കാരണത്താൽ കരുതലായി അധിക പണം സൂക്ഷിക്കേണ്ട അവസ്ഥയാണ് ജില്ല ട്രഷറിക്ക് വരുന്നത്. എസ്.ബി.ഐ കറൻസി ചെസ്റ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുമെന്ന ഭീതിയിലാണ് ജീവനക്കാർ.
Next Story