Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലി ബ്ലോക്ക്...

അങ്കമാലി ബ്ലോക്ക് ഗ്രാമോത്സവം സമാരംഭിച്ചു

text_fields
bookmark_border
അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും ബ്ലോക്കിന് കീഴിെല കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂര്‍ കാലടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെയും രണ്ടാം വാര്‍ഷികം ആരംഭിച്ചു. ഗ്രാമോത്സവം -2017 എന്ന പേരില്‍ സംഘടിപ്പിക്കുന്ന രണ്ട് മാസത്തെ ആഘോഷ പരിപാടി റോജി എം. ജോണ്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷേര്‍ളി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം.പി. ലോനപ്പന്‍, ഷാജു വി. തെക്കേക്കര, ചെറിയാന്‍ തോമസ്, നീതു അനു, അനിമോള്‍ ബേബി, വൈസ് പ്രസിഡൻറുമാരായ ബിജു മാണിക്യമംഗലം, ഷാഗിന്‍ കണ്ടത്തി ല്‍, സില്‍വി ബൈജു, ബ്ലോക്ക് അംഗങ്ങളായ ടി.എം. വര്‍ഗീസ് സിജു ഈരാളി, എല്‍സി വര്‍ഗീസ്, ടി.പി. ജോർജ്, കെ.പി. അയ്യപ്പന്‍, എ.എ. സന്തോഷ്, വത്സല സേവ്യര്‍, വനജ സദാനന്ദന്‍, ഗ്രെയ്‌സി റാഫേല്‍, അല്‍ഫോന്‍സ പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷത്തി​െൻറ ഭാഗമായി സാഹിത്യ, കലാ, കായിക മേളകള്‍ സംഘടിപ്പിക്കും. കൂടാതെ സെമിനാറുകളും ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകും. വിവിധ പരിശീലന പരിപാടികളും ക്ലാസുകളും തുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story