Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:35 AM GMT Updated On
date_range 8 Nov 2017 5:35 AM GMTകെ.ടി.യുവിെൻറ മൂന്നുവർഷം: സോഷ്യൽ ഓഡിറ്റിങ് ജില്ലതല ഉദ്ഘാടനം
text_fieldsbookmark_border
കൊച്ചി: ഫ്രറ്റേണിറ്റി മൂവ്മെൻറിെൻറ ആഭിമുഖ്യത്തിൽ കേരള സാങ്കേതിക സർവകലാശാലയുടെ മൂന്നുവർഷം വിലയിരുത്തുന്ന സോഷ്യൽ ഓഡിറ്റിങ്ങിെൻറ ജില്ലതല ഉദ്ഘാടനം പൂക്കാട്ടുപടി കെ.എം.ഇ.എ എൻജിനീയറിങ് കോളജിൽ നടന്നു. ജില്ല പ്രസിഡൻറ് ഷബീർ എം. ബഷീർ അഭിപ്രായ സർവേ ഫോറം വിദ്യാർഥി നദീമിനുനൽകി ഉദ്ഘാടനം ചെയ്തു. നിലവിലെ പ്രശ്നങ്ങൾ വി.സിയുടെ അധികാരപരിധിയിൽപെട്ടതാണെന്ന് പറഞ്ഞ് കൈകഴുകാനാണ് വിദ്യാഭ്യാസമന്ത്രി ശ്രമിക്കുന്നതെന്നും ഷബീർ പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി റിസ്വാൻ പെരിങ്ങാല, ഷാക്കിർ സുലൈമാൻ, അമീർ എടത്തല, സിദ്ദീഖ് സക്കീർ എന്നിവർ പങ്കെടുത്തു. ഹാദിയയുടെ ജീവന്‍ സംരക്ഷിക്കണം: കലക്ടറേറ്റ് മാർച്ച് നടത്തി കൊച്ചി: ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ സംയുക്തമായി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഷംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഐ.ടി സെൽ മുൻ മേധാവിയായിരുന്ന ദേശീയ വനിത കമീഷൻ അധ്യക്ഷ സംഘ്പരിവാർ വക്താവിനെപോലെയാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹാദിയ വീട്ടുതടങ്കലിലല്ല എന്നു വരുത്തിത്തീർക്കുകയാണ് തിടുക്കത്തിെല സന്ദർശനത്തിെൻറ ലക്ഷ്യം. ഇത് കേരള ജനത തിരിച്ചറിയണം. 27ന് സുപ്രീംകോടതിയിൽ ഹാജരാകുന്നതുവരെ ഹാദിയയുടെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ട ചുമതല സർക്കാറിനാണെന്നും അദ്ദേഹം പറഞ്ഞു. ഹാദിയയെ മാനസികമായും ശാരീരികമായും തളർത്തുകയാണ് പൊലീസും സംഘ്പരിവാർ ശക്തികളും ചെയ്യുന്നതെന്നും ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അധ്യക്ഷത വഹിച്ച സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ. അനസ് അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം മുഹമ്മദ് ഷഫി, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം ജസീന, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് മുഫീദ്, ജി.ഐ.ഒ ജില്ല ആക്ടിങ് പ്രസിഡൻറ് ഫാത്തിമ തസ്നീം, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജനറൽ സെക്രട്ടറി പി.എം. റഫീഖ്, സെക്രട്ടറിമാരായ സജീദ് പി.എം, അബ്ദുൽ ഹയ്യ്, മൻസൂർ കല്ലേലിൽ, എൻ.എ. നിയാസ്, എസ്.ഐ.ഒ ജനറൽ സെക്രട്ടറി കെ.എ. ഇസ്ഹാഖ്, സെക്രട്ടറി മുജീബ് റഹ്മാൻ, ജി.ഐ.ഒ വൈസ് പ്രസിഡൻറ് ഷറിൻ ഷഹന, ജനറൽ സെക്രട്ടറി ജാസിറ എന്നിവർ നേതൃത്വം നൽകി.
Next Story