Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോപ്പ് പദ്ധതിയുടെ...

ഹോപ്പ് പദ്ധതിയുടെ ജില്ലയിലെ ആദ്യഘട്ട പരിശീലനം തുടങ്ങി

text_fields
bookmark_border
ആലപ്പുഴ: കേരള പൊലീസ് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടപ്പാക്കുന്ന . ‌പത്താംതരം പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് പഠനസഹായ പദ്ധതിയാണിത്. താമസസ്ഥലത്തിനടുത്ത് സന്നദ്ധ സേവനം നൽകാൻ തയാറുള്ള അധ്യാപകരോ ട്യൂഷൻ സ്ഥാപനങ്ങൾ വഴിയോ പ്രത്യേക പഠനസൗകര്യം ഒരുക്കും. പഠനപുരോഗതി നിരന്തരം വിലയിരുത്തി നിലവാരം മെച്ചപ്പെടുത്തി പരീക്ഷ വിജയം നേടിയെടുക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തി​െൻറ ഭാഗമായി പത്താംതരം തോറ്റ വിദ്യാർഥികളെ നെഹ്റു യുവകേന്ദ്രയിലെ സന്നദ്ധ പ്രവർത്തകർ സന്ദർശിച്ച് വിവരശേഖരണം നടത്തി. ആലപ്പുഴ നെഹ്റു പവിലിയനിൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഒാഫിസർ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജി. അനിൽകുമാർ, ജോൺ ജോസഫ്, ലാലി പ്രിബിൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ജേക്കബ് ജോൺ, തോമസ്, ജസീന്ത ജോസഫ്, ബാബു, ഗോപാലനാചാരി, ഫസൽ, മുരുകൻ തുടങ്ങിയവർ സംസാരിച്ചു. കയർ വ്യവസായ പ്രതിസന്ധി പരിഹരിക്കണം ആലപ്പുഴ: കയര്‍ വ്യവസായത്തിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. ചകിരി വില വന്‍തോതില്‍ വർധിച്ചത്‌ മൂലം കയര്‍പിരി മേഖലയിലും കയര്‍ ഉല്‍പന്ന നിര്‍മാണ മേഖലയിലും രൂക്ഷമായ തൊഴിലില്ലായ്മയാണ്. ഇത് പരിഹരിക്കാൻ ചകിരിക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കണം. കയര്‍ ഫാക്ടറി തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകളെ സംബന്ധിച്ച ദീര്‍ഘകാല കരാര്‍ സെപ്റ്റംബര്‍ 14ന് അവസാനിച്ചതാണ്. പുതിയ കരാറിനെ സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യവസായ പ്രതിസന്ധി ചര്‍ച്ച ചെയ്യുവാന്‍ ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭാഗ്യചിഹ്നം പ്രകാശനം ആലപ്പുഴ: ഡിസംബർ നാല് മുതൽ ഒമ്പതുവരെ നടക്കുന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പി​െൻറ ഭാഗ്യചിഹ്നം മന്ത്രി ഡോ. തോമസ് ഐസക് പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി. വേണുഗോപാൽ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, എ.എ. ഷുക്കൂർ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം സ്വദേശി ഡോ. സുഭാഷ് ഗോപിനാഥാണ് ഭാഗ്യചിഹ്നം രൂപകൽപന ചെയ്തത്.
Show Full Article
TAGS:LOCAL NEWS
Next Story