Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സര്‍വകലാശാല പി.ജി...

കേരള സര്‍വകലാശാല പി.ജി പ്രവേശനം; മൂന്നാം സപ്ലിമെൻററി അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള സര്‍വകലാശാല പി.ജി പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് (www.admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷകര്‍ അലോട്ട്‌മ​െൻറ് പരിശോധിക്കണം. ബി.എ ടൈംടേബിള്‍ കേരള സര്‍വകലാശാല നവംബര്‍ 20 മുതല്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. സി.ബി.സി.എസ് ബി.എ/ബി.എസ്സി പരീക്ഷകള്‍ സി.ബി.സി.എസ് ബി.എ/ബി.എസ്സി/ബി.കോം അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് (2015- അഡ്മിഷന്‍ െറഗുലര്‍ - 2013-2014 സപ്ലിമ​െൻററി) ഫൈനില്ലാതെ നവംബര്‍ ഏഴ് (50 രൂപ പിഴയോടെ നവംബര്‍ 10, 125 രൂപ പിഴയോടെ നവംബര്‍ 14) വരെയും ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. എം.എസ്സി പരീക്ഷ വിദൂര വിദ്യാഭ്യാസ കേന്ദ്രം നവംബര്‍ 27ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (െറഗുലര്‍ (2014--2016 ബാച്ച്) ആൻഡ് സപ്ലിമ​െൻററി ഡിഗ്രി പരീക്ഷക്ക് പിഴ കൂടാതെ 14 (50 രൂപ പിഴയോടെ നവംബര്‍ 16, 125 രൂപ പിഴയോടെ നവംബര്‍ 17) വരെ ഫീസടച്ച് നേരിട്ടും ഓണ്‍ലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Show Full Article
TAGS:LOCAL NEWS
Next Story