Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:41 AM GMT Updated On
date_range 7 Nov 2017 5:41 AM GMTഎം.ജി സർവകലാശാല വാർത്തകൾ
text_fieldsbookmark_border
മൂന്നാം സെമസ്റ്റർ പി.ജി പരീക്ഷകൾ മൂന്നാം സെമസ്റ്റർ എം.എ/ എം.എസ്സി/ എം.കോം/ എം.സി.ജെ/എം.ടി.എ -2016 അഡ്മിഷൻ റഗുലർ സ്റ്റഡി, 2012, 2013, 2014, 2015 അഡ്മിഷനുകൾ സപ്ലിമെൻററി/ മേഴ്സി ചാൻസ് (സി.എസ്.എസ്) ഡിഗ്രി പരീക്ഷകൾക്ക് ഓൺലൈൻ രജിസ്േട്രഷനും 2015 അഡ്മിഷൻ റഗുലർ വിദ്യാർഥികൾക്ക് ഇ-പേമെൻറും ഫീസ് പിഴയില്ലാതെ നവംബർ ഏഴു മുതൽ 13വരെയും 50 രൂപ പിഴയോടെ 14 മുതൽ 16വരെയും 500 രൂപ സൂപ്പർഫൈനോടെ 17 മുതൽ 20വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികളുടെ ഫീസ് േപ്രാഗ്രാം തലത്തിൽ ഇ-പേമെൻറായി അടക്കണം. റഗുലർ വിദ്യാർഥികൾ സെമസ്റ്ററൊന്നിന് 150 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ (പരമാവധി സെമസ്റ്ററിന് 150 രൂപ) വീതവും സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. പരീക്ഷ ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ ഇേൻറണൽ മാർക്കുകൾ കോളജുകൾ അപ്ലോഡ് ചെയ്യണം. സപ്ലിമെൻററി വിദ്യാർഥികൾ ഫീസ് www.epay.mgu.ac.in വെബ്സൈറ്റിലൂടെ ഓൺലൈനായി അടക്കുകയും അപേക്ഷകൾ നേരിട്ട് സർവകലാശാലയിൽ സമർപ്പിക്കുകയും ചെയ്യണം. 2012, 2013, 2014 അഡ്മിഷൻ സപ്ലിമെൻററി വിദ്യാർഥികൾക്ക് പിഴയില്ലാതെ നവംബർ 13വരെയും, 50 രൂപ പിഴയോടെ 14വരെയും 500 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം. വൈകി ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. പരീക്ഷതീയതി പിന്നീട് പ്രസിദ്ധീകരിക്കും. അപേക്ഷ തീയതി സെൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കീഴിലുള്ള തൊടുപുഴ എൻജിനീയറിങ് കോളജിലെ രണ്ടാം സെമസ്റ്റർ എം.ടെക് അപ്ലൈഡ് ഇലക്േട്രാണിക്സ് (2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷ നവംബർ 17ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ നവംബർ ഒമ്പതുവരെയും 50 രൂപ പിഴയോടെ പത്തുവരെയും സ്വീകരിക്കും. നാലാം സെമസ്റ്റർ എം.ടെക് (2015 അഡ്മിഷൻ റഗുലർ) േപ്രാജക്ട്, വൈവവോസി പരീക്ഷക്കുള്ള അപേക്ഷകൾ പിഴയില്ലാതെ നവംബർ 14വരെയും 50 രൂപ പിഴയോടെ 15വരെയും സ്വീകരിക്കും. സി.വി ക്യാമ്പ് ഫീസായി പേപ്പറൊന്നിന് 150 രൂപ വീതം പരീക്ഷഫീസിന് പുറമെ അടക്കണം. മൂന്നാം സെമസ്റ്റർ എം.എഡ് (ദ്വിവത്സരം, 2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ നവംബർ 24ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ നവംബർ 13വരെയും 50 രൂപ പിഴയോടെ 14വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 150 രൂപയും സപ്ലിമെൻററി വിദ്യാർഥികൾ പേപ്പറൊന്നിന് 50 രൂപ വീതവും സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. പരീക്ഷഫലം 2017 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.എ ക്രിമിനോളജി എൽഎൽ.ബി, ബി.കോം എൽഎൽ.ബി ഓണേഴ്സ്, ബി.ബി.എ എൽഎൽ.ബി ഓണേഴ്സ് എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 15വരെ അപേക്ഷിക്കാം. 2017 ഏപ്രിൽ/ മേയ് മാസങ്ങളിൽ നടന്ന ഓഫ് കാമ്പസ് എൽഎൽ.എം ഒന്നു മുതൽ നാലുവരെ സെമസ്റ്റർ സപ്ലിമെൻററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 20 വരെ അപേക്ഷിക്കാം. 2017 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്സി ബയോടെക്നോളജി റഗുലർ, ഇംപ്രൂവ്മെൻറ്, സപ്ലിമെൻററി പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 20വരെ അപേക്ഷിക്കാം.
Next Story