Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകട വളവുകളില്‍...

അപകട വളവുകളില്‍ കോണ്‍വെക്‌സ് മിറർ സ്ഥാപിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: അപകടങ്ങള്‍ തുടര്‍ക്കഥയായ പുളിഞ്ചുവട് നിരപ്പ് റോഡിലെ അപകട വളവുകളില്‍ എ.ഐ.വൈ.എഫ് യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോണ്‍വെക്‌സ് മിറർ സ്ഥാപിച്ചു. നഗരസഭ ഒന്നാം വാര്‍ഡിലെ പുളിഞ്ചുവട്- നിരപ്പ് റോഡില്‍ ഹോനായ് നഗര്‍ ജങ്ഷനിലും നഗരസഭ അതിര്‍ത്തിയോട് ചേര്‍ന്ന വളവിലുമാണ് മിറർ സ്ഥാപിച്ചത്. ഹോനായ് നഗറില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജും നിരപ്പ് റോഡില്‍ മുതിര്‍ന്ന സി.പി.ഐ.അംഗം ടി.പി. ഏലിയാസും ഉദ്ഘാടനം ചെയ്തു. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി പി.ബി. ശ്രീരാജ്, ജോജി അഗസ്റ്റിന്‍, കെ.പി. അബ്ദുല്‍ കരീം, ടി.എ. ബേബി, വി.ടി. രതീഷ്, അജയ് കൃഷ്ണ, സഫല്‍ സലീം, കുഞ്ഞുമൈതീന്‍, ഷിഹാബ് പുഴക്കര, വി.എസ്. ശരത്, എബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story