Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 5:30 AM GMT Updated On
date_range 6 Nov 2017 5:30 AM GMTഅഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു
text_fieldsbookmark_border
മട്ടാഞ്ചേരി: ഫ്രറ്റേണിറ്റി മൂവ്മെൻറ് ഓഫ് ഇന്ത്യ കൊച്ചി മണ്ഡലം അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു. എം.എസ്.ഷംസുദ്ദീൻ (ചെയർ), എച്ച്.അമീർ(കൺ), മുഹമ്മദ് ഗാലിബ് (സെക്ര) എന്നിവെരയും ജോയൻറ് കൺവീനർമാരായി തൻസിൽ, ഇല്യാസ്, എസ്.ഹസീന, ലുബ്ന വഹാബ്, സി.എ.ജാസ്മിൻ, ആസിയ ഹക്കീം, സഹല ഷംസുദ്ദീൻ, റാസി, പി.എ.അസ്ലം, റംഷീദ് തുടങ്ങിയവരെയും െതരഞ്ഞെടുത്തു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് എ.എസ്.മുഹമ്മദ്, എം.എസ്.അബ്ദുസ്സലാം, പി.ബി.കബീർ എന്നിവർ സംസാരിച്ചു. വിജിലൻസ് ബോധവത്കരണ വാരാചരണം മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് വിജിലൻസ് ബോധവത്കരണ വാരാചരണം നടത്തി. തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ എ.വി.രമണ ഉദ്ഘാടനം ചെയ്തു. മൈക്കിൾ വേദ ശിരോമണി മുഖ്യപ്രഭാഷണം നടത്തി. വിവിധ വകുപ്പുകളിൽ ജീവനക്കാർ അഴിമതിവിരുദ്ധ പ്രതിജ്ഞ എടുത്തു. വാരാചരണത്തോടനുബന്ധിച്ച് കോളജ് വിദ്യാർഥികൾക്കായി നടത്തിയ പോസ്റ്റർ ഡിസൈനിങ്, പ്രസംഗം, ഉപന്യാസരചന മത്സരങ്ങളിൽ 350ഓളം പേർ പങ്കെടുത്തു.
Next Story