Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 5:30 AM GMT Updated On
date_range 6 Nov 2017 5:30 AM GMTസഫീർ കരീം പ്രിലിമിനറി പരീക്ഷക്കും കോപ്പിയടിച്ചെന്ന് പൊലീസ്
text_fieldsbookmark_border
ചെന്നൈ: സിവിൽ സർവിസ് മെയിൻ പരീക്ഷയിൽ കോപ്പിയടിച്ച് അറസ്റ്റിലായ മലയാളി ഐ.പി.എസ് െട്രയിനി സഫീർ കരീം പ്രിലിമിനറി പരീക്ഷയിലും ഹൈടെക് മാതൃകയിൽ കോപ്പിയടിച്ചതായി അന്വേഷണ സംഘം. മെയിൻ പരീക്ഷയിൽ രഹസ്യ പെൻ കാമറ വഴി ചോദ്യപേപ്പർ അയച്ചുനൽകി ബ്ലൂടൂത്ത് വഴി ഉത്തരം സ്വീകരിച്ചാണ് സഫീർ കോപ്പിയടിച്ചത്. ഇതേ മാതൃക മധുരയിൽ നടന്ന പ്രീലിമിനറി പരീക്ഷക്കും പരീക്ഷിച്ച് വിജയിച്ചുവെന്നാണ് പൊലീസിെൻറ കണ്ടെത്തൽ. മെയിൻ പരീക്ഷക്ക് ഭാര്യ ജോയ്സിയും രാമബാബുവുമാണ് ഉത്തരങ്ങൾ കൈമാറിയിരുന്നതെങ്കിൽ പ്രിലിമിനറിക്ക് സഹായിച്ചത് കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടുപേരാണ്. തിരുവനന്തപുരത്തുനിന്ന് അറസ്റ്റിലായ സഫീറിെൻറ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽനിന്നാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷരീബ് ഖാൻ, എറണാകുളം സ്വദേശി ഷംജാദ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് െചയ്തിരുന്നു. ഇരുവരെയും ചെെന്നെ എഗ്മോർ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സഫീർ കരീം, ഡോ. രാമബാബു എന്നിവരുടെ ജാമ്യാപേക്ഷ ചെെന്നെ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ സഫീർ കരീമിെൻറ അടുത്ത ബന്ധുക്കളിൽ ചിലരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കേരള പി.എസ്.സി, ഐ.എസ്.ആർ.ഒ പരീക്ഷകളിൽ ഇവർ തട്ടിപ്പ് നടത്തിയോയെന്ന് അന്വേഷിക്കുന്നതിെൻറ ഭാഗമായാണ് നടപടി. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കേസായതിനാൽ സി.ബി.ഐക്കോ സി.ബി.സി.ഐ.ഡിക്കോ കൈമാറിയേക്കും.
Next Story