Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:35 AM GMT Updated On
date_range 5 Nov 2017 5:35 AM GMTഇതര സംസ്ഥാന തൊഴിലാളികൾക്കായി കൂടുതൽ ക്ഷേമപദ്ധതികൾ ^മന്ത്രി
text_fieldsbookmark_border
ഇതര സംസ്ഥാന തൊഴിലാളികൾക്കായി കൂടുതൽ ക്ഷേമപദ്ധതികൾ -മന്ത്രി ആലപ്പുഴ: ഇതര സംസ്ഥാന തൊഴിലാളികൾക്കായി കൂടുതൽ ക്ഷേമപദ്ധതികൾ സംസ്ഥാന സർക്കാറിെൻറ അടുത്ത ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ചികിത്സ സഹായവും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുവരുത്തുന്ന ആവാസ് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മണ്ണഞ്ചേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ പോസ്റ്റ് കാർഡിലെഴുതി അയച്ചുനൽകണമെന്ന് ചടങ്ങിൽ സംബന്ധിച്ച വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളോട് ദ്വിഭാഷിയുടെ സഹായത്തോടെ മന്ത്രി പറഞ്ഞു. ഇന്ത്യൻ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും സുരക്ഷയും കേരളത്തിൽ തൊഴിലെടുക്കുന്ന ഇതര സംസ്ഥാനക്കാർക്ക് ഉറപ്പുവരുത്തും. സാക്ഷരത മിഷൻ നടത്തുന്ന പദ്ധതി പ്രയോജനപ്പെടുത്തി മലയാള ഭാഷ പഠിച്ച് കേരളത്തിലെ തൊഴിലും ജീവിതവും മെച്ചപ്പെടുത്തണം. നാട്ടിൽ കുട്ടികൾ സ്കൂളിൽ ചേർന്ന് പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികളോട് മന്ത്രി ആവശ്യപ്പെട്ടു. സ്ത്രീകളുൾപ്പെടെയുള്ള തൊഴിലാളികൾ മന്ത്രിയിൽനിന്ന് ഇൻഷുറൻസ് കാർഡ് ഏറ്റുവാങ്ങി. ജില്ല ലേബർ ഓഫിസ് മുഖേന രജിസ്റ്റർ ചെയ്യപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് 15,000 രൂപയുടെ ചികിത്സസഹായവും രണ്ടുലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സനൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ പ്രത്യേക പ്രഭാഷണം നടത്തി. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി ഗോപിനാഥ്, ജില്ല പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയതിലകൻ, ഗ്രാമപഞ്ചായത്ത് അംഗം മായ സാജൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഡി. വസന്തദാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, പി. ബിജു, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ല ലേബർ ഓഫിസർ ആർ. ഹരികുമാർ സ്വാഗതവും അസിസ്റ്റൻറ് ലേബർ ഓഫിസർ ടി. ബാബുരാജ് നന്ദിയും പറഞ്ഞു. മത്സ്യമേഖലയിലെ ജി.എസ്.ടി വിഷയത്തിൽ ധനമന്ത്രി ഇടപെടണം -എം. ലിജു ആലപ്പുഴ: മത്സ്യമേഖലയിലെ ജി.എസ്.ടി വിഷയത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു പറഞ്ഞു. സാധാരണക്കാരെ ബാധിക്കുന്ന വിഷയമാണിത്. ക്രമാതീതമായ വിലവർധനയാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്. ജി.എസ്.ടി കൗൺസിലിൽ വിഷയം ഉന്നയിക്കണം. ജി.എസ്.ടിയിൽ മത്സ്യബന്ധന ഉപകരണങ്ങൾക്ക് ചുമത്തിയിട്ടുള്ള അധിക നികുതി, ഇളവ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രിയുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർച്ച് കിടങ്ങാംപറമ്പ് ക്ഷേത്ര പരിസരത്ത് പൊലീസ് തടഞ്ഞു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് എ.കെ. ബേബി അധ്യക്ഷത വഹിച്ചു. എ.എ. ഷുക്കൂർ, എസ്. സുബാഹു, എം.വി. സംഭവൻ, കെ.എ. ലത്തീഫ്, ജയിംസ് ചിങ്കുതറ, കെ.എം. ലക്ഷ്മണൻ, എ.എസ്. വിശ്വനാഥൻ, വി. രാജു, എ.ആർ. കണ്ണൻ, കെ.എഫ്. തോബിയാസ്, കെ.വി. ജോസി, എം.വി. രഘു, റീഗോ രാജു, പി. ഉണ്ണികൃഷ്ണൻ, സിറിയക് ജേക്കബ് എന്നിവർ സംസാരിച്ചു.
Next Story