Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവശ കലാകാരന്മാർക്ക്​...

അവശ കലാകാരന്മാർക്ക്​ പെൻഷൻ പരിഗണിക്കും ^മന്ത്രി

text_fields
bookmark_border
അവശ കലാകാരന്മാർക്ക് പെൻഷൻ പരിഗണിക്കും -മന്ത്രി തുറവൂർ: അവശ കലാകാരന്മാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. തീരദേശ ജനതയുടെ സ്വപ്നപദ്ധതിയായ കോസ്റ്റൽ ഫോക്ക് അക്കാദമിയുടെ ശിലാസ്ഥാപനം പള്ളിത്തോട് കൃപാസനം നെയ്തൽ മിഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ശില ആശീർവാദം ഫാ. ആൻറണി കട്ടിക്കാട് നിർവഹിച്ചു. ഫാ. വി.പി. ജോസഫ് വലിയപറമ്പിൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, ഡി.സി.സി പ്രസിഡൻറ് എം. ലിജു, എസ്. ശരത്, തങ്കച്ചൻ പനക്കൽ, പഞ്ചായത്ത് പ്രസിഡൻറ് അനിത സോമൻ, വൈസ് പ്രസിഡൻറ് ജയിൻ ഏണസ്റ്റ്, ജില്ല പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസീസ്, എൻ.ടി. ഫ്രാൻസീസ്, ജയ്സൺ കുറ്റിക്കാട്, സീമോൾ ജോസി, ജോബി കണ്ടകടവ്, ടി.എക്സ്. പീറ്റർ, സി.പി. ജോസഫ് പൂക്കാവ്, പി.പി. അലോഷ്യസ്, സിമി ഷിജു എന്നിവർ സംസാരിച്ചു. എസ്. ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സർക്കാർ ഫണ്ടായ 50 ലക്ഷം ചെലവഴിച്ച് നിർമിതി കേന്ദ്രമാണ് ഫോക്ക് അക്കാദമി കെട്ടിടം നിർമിക്കുന്നത്. ഡിജിറ്റല്‍ ക്ലാസ് റൂമുകളുടെ പഞ്ചായത്തുതല ഉദ്ഘാടനം നാളെ ചേര്‍ത്തല: പട്ടണക്കാട് പഞ്ചായത്ത് പ്രദേശത്തെ ആറ് എല്‍.പി സ്‌കൂളുകളിലെ 750 കുട്ടികള്‍ക്ക് ദിവസേന പ്രഭാതഭക്ഷണം നല്‍കാനുള്ള പഞ്ചായത്തി​െൻറ പദ്ധതി തിങ്കളാഴ്ച ആരംഭിക്കും. പഞ്ചായത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ക്ലാസ് റൂം ഹൈടെക് ആക്കുന്നതി​െൻറ പഞ്ചായത്തുതല ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. ഏഴ് ലക്ഷം രൂപ ചെലവിൽ നടത്തുന്ന പദ്ധതി പഞ്ചായത്തിലെ കോനാട്ടുശേരി എല്‍.പി.എസ്, ഉഴുവ എല്‍.പി.എസ്, പട്ടണക്കാട് എല്‍.പി.എസ്, പാറയില്‍ ബി.ബി.എല്‍.പി.എസ്, അഴീക്കല്‍ ബി.വി.എം എല്‍.പി.എസ്, കുന്നുംപുറം സ​െൻറ് മേരീസ് എല്‍.പി.എസ് എന്നിവിടങ്ങളിലാണ് നടപ്പാക്കുന്നത്. അഞ്ച് സ്‌കൂളിലെ ക്ലാസ് റൂമുകള്‍ ഹൈടെക്കാക്കുന്നതിന് 25 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കോനാട്ടുശേരി എല്‍.പി.എസ്, ഉഴുവ യു.പി.എസ്, പട്ടണക്കാട് എല്‍.പി.എസ്, പട്ടണക്കാട് ഗവ. എച്ച്.എസ്.എസ്, പാറയില്‍ ബി.ബി.എല്‍.പി.എസ് എന്നിവിടങ്ങളിലാണ് ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ സജ്ജമാക്കിയത്. തിങ്കളാഴ്ച രാവിലെ 9.30ന് കോനാട്ടുശ്ശേരി എല്‍.പി സ്‌കൂളില്‍ നടത്തുന്ന സമ്മേളനത്തില്‍ മന്ത്രി പി. തിലോത്തമന്‍ പ്രഭാതഭക്ഷണ പരിപാടി ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ ക്ലാസ്‌റൂമി​െൻറ ഉദ്ഘാടനം എ.എം. ആരിഫ് എം.എല്‍.എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ടി.എം. ഷരീഫ് അധ്യക്ഷത വഹിക്കും. യോഗ പരിശീലനത്തി​െൻറ ഉദ്ഘാടനം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം മനു സി. പുളിക്കന്‍ നിര്‍വഹിക്കും.
Show Full Article
TAGS:LOCAL NEWS
Next Story