Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:29 AM GMT Updated On
date_range 5 Nov 2017 5:29 AM GMTഹയർ സെക്കൻഡറി അധ്യാപക നിയമനം; തസ്തികമാറ്റ നിയമനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപക തസ്തികകളിലേക്ക് തസ്തികമാറ്റ നിയമനത്തിനുള്ള (ബൈട്രാൻസ്ഫർ) പട്ടിക പ്രസിദ്ധീകരിച്ചു. 2011 മുതൽ 2015വരെ ഒഴിവുകളിലേക്ക് നിയമനത്തിന് സീനിയോറിറ്റി പട്ടികയാണ് ഹയർ സെക്കൻഡറി ഡയറക്ടർ പ്രസിദ്ധീകരിച്ചത്. നിലവിൽ സർക്കാർ സ്കൂളുകളിൽ എച്ച്.എസ്.എ/ എൽ.പി.എസ്.എ/യു.പി.എസ്.എ തസ്തികകളിൽ ജോലി ചെയ്യുന്നവരെയാണ് യോഗ്യതയും സീനിയോറിറ്റിയും പരിഗണിച്ച് ഹയർ സെക്കൻഡറിയിൽ വരുന്ന ഒഴിവുകളിൽ 25 ശതമാനത്തിലേക്ക് നിയമിക്കുന്നത്. ഹൈസ്കൂൾ അധ്യാപകരുടെ അഭാവത്തിലാണ് എൽ.പി/യു.പി സ്കൂൾ അധ്യാപകരെ പരിഗണിക്കുന്നത്. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന തസ്തിക മാറ്റ നിയമന ഉത്തരവാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, ഉർദു, സംസ്കൃതം, ഗണിതം, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, കോമേഴ്സ്, സോഷ്യൽ വർക്ക്, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, ബോട്ടണി, സൈക്കോളജി എന്നീ വിഷയങ്ങളിലെ നിയമനത്തിനുള്ള പട്ടികയാണ് ഇറങ്ങിയത്. ഹിസ്റ്ററിയുടെ പട്ടിക കോടതി ഉത്തരവിന് വിധേയമായി പിന്നീട് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക www.dhsekerala.gov.in ൽ ലഭിക്കും. പ്രത്യേക നിയമന ഉത്തരവ് ആർക്കും അയക്കാത്ത സാഹചര്യത്തിൽ നിയമനം ലഭിക്കുന്ന അധ്യാപകർ നിയമന ഉത്തരവിെൻറ പകർപ്പ് ഡൗൺലോഡ് ചെയ്ത് നിയമനം ലഭിച്ച സ്കൂളിൽ ജോയിൻ ചെയ്യണമെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ അറിയിച്ചു.
Next Story