Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഖിലകേരള അണ്ടർ 17...

അഖിലകേരള അണ്ടർ 17 വടംവലി തുടങ്ങി

text_fields
bookmark_border
ആലങ്ങാട്: കേരള വടംവലി അസോസിയേഷ‍​െൻറ നേതൃത്വത്തിൽ അഖിലകേരള അണ്ടർ 17 വടംവലി മത്സരം ആലങ്ങാട് കെ.ഇ.എം ഹൈസ്കൂളിൽ ആരംഭിച്ചു. 14 ജില്ലകളിൽനിന്ന് 52 പുരുഷ, വനിത ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകല മധു അധ്യക്ഷത വഹിച്ചു. കസ്റ്റംസ് അസി. കമീഷണർ റോയ് വർഗീസ് ഐ.ആർ.എസ്‌ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ സരസ്വതി ശർമ, പഞ്ചായത്ത് അംഗങ്ങളായ വി.ബി. ജബ്ബാർ, പി.എസ്‌. ജഗദീശൻ, എൽസ ജേക്കബ്, ഗീത തങ്കപ്പൻ, അസോ.സംസ്ഥാന സെക്രട്ടറി അബൂബക്കർ, പ്രധാനാധ്യാപിക പി.ആർ. നിമ്മി, കായികാധ്യാപകൻ എം.പി. ബെന്നി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story