Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 5:14 AM GMT Updated On
date_range 4 Nov 2017 5:14 AM GMTനിയമസഭ വജ്രജൂബിലി ആഘോഷം മഹാരാജാസില്‍
text_fieldsbookmark_border
കൊച്ചി: കേരള നിയമസഭയുടെ വജ്രജൂബിലി ജില്ലതല ആഘോഷം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഹാരാജാസ് കോളജില്‍ നടക്കും. ഉദ്ഘാടനം, സെമിനാര്‍, ഡിബേറ്റ് മത്സരം, കലാപരിപാടികള്‍, നിയമസഭ മ്യൂസിയം പ്രദര്‍ശനം തുടങ്ങിയവയാണ് രണ്ടു ദിവസങ്ങളിലായി നടക്കുക. നിയമസഭയും ജില്ല ഭരണകൂടവുമാണ് സംഘാടകര്‍. തിങ്കളാഴ്ച രാവിലെ 10.30ന് മഹാരാജാസ് സെൻറിനറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ ആഘോഷം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ എസ്. ശർമ എം.എല്‍.എ അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എകൂടിയായ പ്രഫ. എം.കെ. സാനു മണ്‍മറഞ്ഞ നിയമസഭാംഗങ്ങള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കും. മേയര്‍ സൗമിനി ജയിന്‍, പ്രഫ. കെ.വി. തോമസ് എം.പി, ജില്ലയില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും. നിയമസഭ മ്യൂസിയത്തിെൻറ ആഭിമുഖ്യത്തില്‍ രണ്ടുദിവസത്തെ നിയമസഭ ചരിത്രപ്രദര്‍ശനവും നിയമസഭയെ കുറിച്ചുള്ള ഹ്രസ്വചിത്രത്തിെൻറ പ്രദര്‍ശനവും സംഘടിപ്പിക്കും. സെമിനാര്‍ ഉച്ചക്ക് രണ്ടിന് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ ഉദ്ഘാടനംചെയ്യും. മുന്‍ എം.പി കെ. ചന്ദ്രന്‍പിള്ള വിഷയാവതരണം നടത്തും. വി.ഡി. സതീശന്‍ എം.എല്‍.എ, പി. രാജു, വി.ജെ. ജോസഫ്, ഷാജി വര്‍ഗീസ്, വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി കെ.എന്‍. സതീഷ്, നിയമസഭ സെക്രട്ടറി വി.കെ. ബാബുപ്രകാശ് എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് കലോത്സവ വിജയികളായ സ്‌കൂള്‍ വിദ്യാർഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. വനം പ്രവൃത്തികള്‍: കരാറുകാർ രജിസ്റ്റര്‍ ചെയ്യണം കൊച്ചി: വനം സംബന്ധമായ പ്രവൃത്തികള്‍ ചെയ്യുന്നതിന് വനം വകുപ്പില്‍ നിലനിന്നിരുന്ന കണ്‍വീനര്‍ സമ്പ്രദായത്തിന് പകരം കരാർ സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച മാർഗനിർദേശങ്ങള്‍ക്ക് അനുസൃതമായി, കരാർ സംവിധാനത്തിൽ ഫോറസ്ട്രി ജോലികള്‍ ചെയ്യുന്നതിന് യോഗ്യരായ കരാറുകാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യമുള്ളവര്‍ വനം വകുപ്പിെൻറ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ അതത് വനം ഡിവിഷനുകളുമായി ബന്ധപ്പെേട്ടാ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.വിശദവിവരം www.forest.kerala.gov.in ല്‍.
Next Story