Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിയാലിൽ അന്താരാഷ്​ട്ര...

സിയാലിൽ അന്താരാഷ്​ട്ര മികവിൽ പുതിയ ആഭ്യന്തര ടെർമിനൽ ഒരുങ്ങുന്നു

text_fields
bookmark_border
നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തി​െൻറ ഒന്നാം ടെർമിനൽ മാർച്ച് അവസാനത്തോടെ പ്രവർത്തനമാരംഭിക്കും. ആറുലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ടെർമിനൽ ആഭ്യന്തര യാത്രക്കാർക്കും സർവിസുകൾക്കും വേണ്ടിയുള്ളതാണ്. 160 കോടിയോളം രൂപ മുടക്കിയാണ് ടെർമിനൽ വികസിപ്പിക്കുന്നത്. അടുത്ത 20 വർഷത്തേക്ക് ഉപയുക്തമാക്കാവുന്ന തരത്തിലാണ് നവീകരണം. നിലവിൽ ആഭ്യന്തര ഓപറേഷൻ നടക്കുന്ന രണ്ടാം ടെർമിനലി​െൻറ ആറിരട്ടിയിലധികം വിസ്തൃതിയും ആധുനിക സജ്ജീകരണങ്ങളും പുതിയ ടെർമിനലിൽ ഉണ്ടാകും. നിലവിലെ ടെർമിനലിൽ മണിക്കൂറിൽ കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ പരമാവധി എണ്ണം 800 ആണ്. പുതിയ ടെർമിനലിൽ ഇത് 4000 ആകും. നിലവിലെ ആഭ്യന്തര ടെർമിനലിൽ ആഗമനവും പുറപ്പെടലും ഒരേ നിരപ്പിൽനിന്നാണ്. എന്നാൽ, മൂന്ന് നിലകളിലായാണ് ടി- വൺ ക്രമീകരണം. 2.42 ലക്ഷം ചതുരശ്രയടിയുള്ള താഴത്തെ നിലയിൽ ചെക്ക്- ഇൻ ഡിപ്പാർച്ചർ, അറൈവൽ ബാഗേജ് ഏരിയ എന്നിവയാണ്. 56 ചെക്ക് -ഇൻ കൗണ്ടർ ഉണ്ടാകും. നിലവിൽ 29 കൗണ്ടറാണുള്ളത്. ഭക്ഷണശാലകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, മെഡിക്കൽ റൂം എന്നിവയും ഇവിടെയുണ്ടാവും. എയ്റോ ബ്രിഡ്ജ് ആണ് മറ്റൊരു സൗകര്യം. ആയിരത്തിലധികം പേർക്ക് ഇവിടെ ഇരിപ്പിടമുണ്ടാകും. കടകൾ, പ്രാർഥനമുറി, റിസർവ് ലോഞ്ച്, ബേബി കെയർ റൂം എന്നിവ ഒന്നാം നിലയിലുണ്ടാകും. 2.18 ലക്ഷം ചതുരശ്രയടിയാണ് ആകെ വിസ്തൃതി. 90,000 ചതുരശ്രയടിയുള്ള രണ്ടാം നിലയിൽ, ടി- 3യിൽ ഉള്ളതുപോലെ ഫുഡ് കോർട്ട്, എക്സിക്യൂട്ടിവ് ലോഞ്ച്, ബാർ എന്നിവ സജ്ജീകരിക്കും. അനുബന്ധ സൗകര്യങ്ങൾക്കായി 62,000 ചതുരശ്രയടി സ്ഥലം കൂടി വികസിപ്പിക്കുന്നുണ്ട്. ബാഗ് പരിശോധന 45 സെക്കൻഡിൽ പൂർത്തിയാക്കുന്ന വിധത്തിലാണ് ബാഗേജ് ഹാൻഡ്ലിങ് സംവിധാനം. അറൈവൽ ഭാഗത്ത് നിലവിലുള്ള രണ്ട് കൺവേയർ ബെൽറ്റുകൾക്ക് പകരം ടി-വണ്ണിൽ നാല് ബെൽറ്റുണ്ടാകും. 68 മീറ്ററാണ് ഓരോന്നി​െൻറയും നീളം. അത്യാധുനിക അഗ്നിരക്ഷ സംവിധാനമാണ് ഒരുക്കുന്നത്. തീ കണ്ടാൽ സ്വയം ജലം പമ്പുചെയ്യുന്ന രണ്ടായിരത്തോളം സ്പ്രിങ്ക്ളറുകൾ ഘടിപ്പിച്ചുവരുന്നു. അഗ്നിശമന സന്നാഹത്തിന് മാത്രം 6.67 കോടി രൂപയാണ് ചെലവിടുന്നത്.
Show Full Article
TAGS:LOCAL NEWS
Next Story