Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:35 AM GMT Updated On
date_range 3 Nov 2017 5:35 AM GMTവീടിെൻറ പൂട്ട് തകർത്ത് ലക്ഷം രൂപയും പത്തുപവൻ ആഭരണവും കവർന്നു
text_fieldsbookmark_border
ആലുവ: നഗരത്തോട് ചേർന്ന ദ്വീപ് പ്രദേശങ്ങളായ ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര എന്നിവിടങ്ങളിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷം. പ്രദേശങ്ങളിൽ മോഷണം പതിവായി. ബുധനാഴ്ച രാത്രി ഉളിയന്നൂർ ചേരിക്കവല കടവിലാൻ അലിയുടെ വീട്ടിൽനിന്ന് ഒരുലക്ഷം രൂപയും പത്തുപവൻ സ്വർണാഭരണവും കവർന്നു. മുൻവശത്തെ വാതിലിെൻറ പൂട്ട് തകർത്താണ് മോഷ്‌ടാക്കൾ അകത്ത് കടന്നത്. മോഷണം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രണ്ടാഴ്ചക്കിടയിൽ പ്രദേശത്ത് പലയിടങ്ങളിലും മോഷണവും മോഷണശ്രമങ്ങളും നടന്നിരുന്നു. ഉളിയന്നൂർ അരനക്കുടത്ത് ഉണ്ണികൃഷ്ണൻ, പിഷാരത് രാധാദേവി, കുഞ്ഞുണ്ണിക്കര സ്വദേശി അബ്‌ദുൽ കാദർ എന്നിവരുടെ വീടുകളിലാണ് ഇതിന് മുമ്പ് മോഷണം നടന്നത്. രാധാദേവിയുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. മോഷ്‌ടാവിനെ രാധാദേവി പിടിച്ചെങ്കിലും അവരെ തള്ളിയിട്ട് രക്ഷപ്പെട്ടു. പ്രദേശത്തെ ഭണ്ഡാരങ്ങളിൽനിന്നും നേർച്ചക്കുറ്റികളിൽനിന്നും പല ദിവസങ്ങളിലായി മോഷണവും മോഷണശ്രമങ്ങളും നടന്നതായി നാട്ടുകാർ ആരോപിക്കുന്നു. പല തെളിവുകളും പൊലീസിന് ലഭിച്ചിട്ടും പ്രതികളെ പിടികൂടാൻ സാധിക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് കളമശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസ് ആരോപിച്ചു. ജനങ്ങളുടെ സ്വത്തിനും ജീവനും പൊലീസ് സംരക്ഷണം നൽകാത്തതിൽ ജനം ഭീതിയിലാണ്. പൊലീസ് ഈ അവസ്‌ഥ തുടർന്നാൽ യൂത്ത് കോൺഗ്രസ് പൊലീസ് സ്‌റ്റേഷൻ മാർച്ച് അടക്കമുളള പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ പറഞ്ഞു. രാത്രി പരിശോധനകൾ ശക്തമാണ്. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും എസ്.ഐ പറഞ്ഞു.
Next Story