Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:44 AM GMT Updated On
date_range 2 Nov 2017 5:44 AM GMTജി.സി.ഡി.എയിൽ പത്തുവർഷമായിട്ടും കമ്പ്യൂട്ടർവത്കരണം പൂർത്തിയായില്ല
text_fieldsbookmark_border
കൊച്ചി: പത്തുവർഷമായിട്ടും ജി.സി.ഡി.എയിൽ കമ്പ്യൂട്ടർവത്കരണം പൂർത്തിയായില്ല. 2007ൽ പദ്ധതി നടപ്പാക്കാൻ 4,24,792 രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. എന്നാൽ, ഇതിനകം ചെലവിട്ടതാകെട്ട 63,38,216 രൂപയും. എന്നിട്ടും 1000 കോടി ആസ്തിയും പ്രതിവർഷം 100 കോടി വരുമാനവുമുള്ള സ്ഥാപനത്തിെൻറ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർവത്കരിച്ച് സുതാര്യമാക്കാൻ കഴിയാതിരുന്നത് ഭരണതലത്തിലെ ഗുരുതര വീഴ്ചയാണെന്ന് ഒാഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ട്രഷറി വകുപ്പിലടക്കം സമയബന്ധിതമായി കമ്പ്യൂട്ടർവത്കരണ ചുമതല നിർവഹിച്ച എൻ.െഎ.സിയെയാണ് (നാഷനൽ ഇൻഫർമാറ്റിക്സ് സെൻറർ) ഇവിടെയും കാര്യങ്ങൾ ഏൽപിച്ചിരിക്കുന്നത്. 2015 ഏപ്രിൽ മുതൽ ട്രയൽ നടത്തുകയാണെന്നും 2016 ജനുവരിയിൽ പൂർത്തിയാകുമെന്നും അന്ന് ഒാഡിറ്റ് സംഘത്തിന് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഫിനാൽഷ്യൽ അക്കൗണ്ടിങ് മാത്രമാണ് പൂർത്തിയായിട്ടുള്ളതെന്നും റെൻറ് മോണിറ്ററിങ്, പേഴ്സനൽ ഇൻഫർമേഷൻ എന്നിവ കമ്പ്യൂട്ടർവത്കരിച്ചെങ്കിലും പ്രവർത്തനക്ഷമമായിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഭരണാനുമതി ലഭിച്ചതിെൻറ 15 ഇരട്ടി തുക നൽകിയെങ്കിലും ഇതിന് സർക്കാറിെൻറ അനുമതി തേടിയില്ല. 38,766 നിരക്കിൽ 6,97,788 രൂപ നൽകി 18 കമ്പ്യൂട്ടറാണ് വാങ്ങിയത്. ഇതിൽ 50 ശതമാനം തുക അഡ്വാൻസായി നൽകിയതിലും ക്രമക്കേടുണ്ടെന്നും ഇത് ക്രമപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഇൗടാക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. കമ്പ്യൂട്ടർ വാങ്ങിയ സ്ഥാപനത്തിൽനിന്ന് അഞ്ചുശതമാനം തുക പെർഫോമൻസ് സെക്യൂരിറ്റിയായി ഇൗടാക്കണെമന്ന വ്യവസ്ഥയും പാലിച്ചില്ല. സ്ഥാപനത്തിെൻറ ആസ്തിവിവരങ്ങളുെടയും വാടക സംബന്ധിച്ച വിവരങ്ങളുെടയും എൻട്രി പൂർത്തിയാക്കാൻ കഴിയാത്തതാണ് ലക്ഷങ്ങൾ ചെലവിട്ടിട്ടും പ്രവർത്തനം ലക്ഷ്യത്തിലെത്താത്തതിന് പ്രധാന കാരണം. പല കെട്ടിടങ്ങളെ സംബന്ധിച്ചും അടിസ്ഥാനവിവരങ്ങൾ ലഭ്യമല്ലാത്ത സാഹചര്യവുമുണ്ട്. ജി.എസ്.ടി അടക്കം സർക്കാറിെൻറ പുതിയ ഉത്തരവിനനുസരിച്ച് സംവിധാനത്തിൽ മാറ്റം വേണ്ടിവരുന്നതാണ് കാലതാമസത്തിന് കാരണമെന്നാണ് എൻ.െഎ.സി അധികൃതർ പറയുന്നത്. അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങൾ തൽക്കാലം നിർത്തിവെക്കാൻ സ്ഥാപനത്തോട് നിർദേശിച്ചിരിക്കുകയാണ്.
Next Story