Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീസില്‍സ്^-റു​െബല്ല...

മീസില്‍സ്^-റു​െബല്ല പ്രതിരോധ കുത്തിവെപ്പി​െനതിരെയുള്ള പ്രചാരണം അടിസ്​ഥാനരഹിതം- ^കലക്ടർ

text_fields
bookmark_border
മീസില്‍സ്-റുെബല്ല പ്രതിരോധ കുത്തിവെപ്പിെനതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതം- -കലക്ടർ ആലപ്പുഴ: മീസില്‍സ്-റുെബല്ല പ്രതിരോധ കുത്തിവെപ്പ് ജനസംഖ്യ നിയന്ത്രണത്തിനുള്ള ഗൂഢപദ്ധതിയാണെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് കലക്ടര്‍ ടി.വി. അനുപമ, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി. വസന്തകുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തിെല തെറ്റായ പ്രചാരണങ്ങള്‍ പള്‍സ് പോളിയോ ആരംഭിച്ച കാലത്തും വ്യാപകമായി നടന്നിരുന്നതായും എന്നാല്‍, അന്ന് വാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ നല്ലരീതിയില്‍ കുടുംബജീവിതം നയിച്ചുവരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. എം.ആർ കാമ്പയിന്‍ വെള്ളിയാഴ്ച അവസാനിക്കും. കുത്തിവെപ്പ് എടുക്കാത്തവര്‍ അടുത്തുള്ള അംഗൻവാടികളിലോ ആരോഗ്യകേന്ദ്രങ്ങളിലോ എത്തി വാക്‌സിന്‍ എടുക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. മീസിൽസ്-റുെബല്ല വാക്‌സിന്‍ നിര്‍മിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിെല പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലാണ്. 80 രാജ്യങ്ങളിലേക്ക് ഇവിടെനിന്നുള്ള വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. വാക്‌സിന്‍ മാഫിയയുടെ കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനുള്ള പദ്ധതിയായി എം.ആര്‍ കാമ്പയിനെ വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. വാക്‌സിനെടുക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസംപോലുള്ള രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനില്‍ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നുമുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. കുട്ടികള്‍ക്ക് മാത്രമായി വാക്‌സിന്‍ നല്‍കുന്നത് ഈ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കുട്ടികള്‍ക്കായതിനാലാണ്. ഒരേ സിറിഞ്ച് പല കുട്ടികള്‍ക്ക് ഉപയോഗിക്കുെന്നന്നും തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഇത്തരം തെറ്റിദ്ധാരണകളിലകപ്പെടാതെ മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തയാറാകണം. വാക്‌സിനെടുത്ത കുട്ടികള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായതായുള്ള പ്രചാരണങ്ങളില്‍ വസ്തുതയില്ല. ജില്ലയില്‍ 85 ശതമാനത്തോളം കുട്ടികള്‍ വാക്‌സിന്‍ എടുത്തുകഴിഞ്ഞു. ശേഷിക്കുന്ന 15 ശതമാനം പേര്‍ക്കുകൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിന് ആശ വര്‍ക്കര്‍മാര്‍, അംഗൻവാടി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു. മീസിൽസ്-റുെബല്ല പ്രതിരോധ കുത്തിവെപ്പിനെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് സര്‍ക്കാറി​െൻറ പരിഗണനയിലാണെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ ഇത്തരത്തില്‍ ഏതെങ്കിലും സംഘടനകളോ വ്യക്തികളോ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടില്ല. ചില കേന്ദ്രങ്ങള്‍ തയാറാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കുറവ് വാക്‌സിന്‍ എടുത്തിട്ടുള്ളത് ആലപ്പുഴ നഗരത്തിലാണ്. ഏറ്റവും കൂടുതല്‍ വെളിയനാട്ടും. ആലപ്പുഴയില്‍ 66.9 ശതമാനം പേര്‍ മാത്രമാണ് വാക്‌സിനെടുത്തിട്ടുള്ളത്. വെളിയനാട്ട് 95.22 ശതമാനം പേര്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story