Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്തകത്തൊട്ടിൽ...

പുസ്തകത്തൊട്ടിൽ വായനശാല തുറന്നു

text_fields
bookmark_border
കൂത്താട്ടുകുളം: ഗവ. യു.പി സ്കൂൾ മുറ്റത്ത് . സ്കൂൾ മുറ്റത്തെ ബദാംമരച്ചുവട്ടിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമെല്ലാം ഇരുന്ന് വായിക്കാനുള്ള െബഞ്ചും പുസ്തകങ്ങളും അലമാരയും ഉൾപ്പെടുത്തിയാണ് വായനശാല. പൂർവ വിദ്യാർഥി സി.ജെ. തോമസ് ജന്മശതാബ്ദി സ്മാരകമായാണ് വായനശാല സജ്ജീകരിച്ചിരിക്കുന്നത്. നാട്ടുകാർ വായിച്ച് ഉപേക്ഷിച്ചതോ മാറ്റിെവച്ചതോ ആയ ബാലമാസികകളും പുസ്തകങ്ങളും നിക്ഷേപിക്കാൻ സംവിധാനമുണ്ട്. കിട്ടുന്ന പുസ്തകങ്ങൾ കുട്ടികൾ തരംതിരിച്ച് അങ്കണ വായനശാലക്കോ ക്ലാസ് ലൈബ്രറികൾക്കോ കൈമാറും. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി എം.ആർ. സുരേന്ദ്രൻ പുസ്തകത്തൊട്ടിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ഓമന ബേബി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ, പി.സി. ജോസ്, എ.എസ്. രാജൻ, എം.എം. അശോകൻ, ലിനു മാത്യു, ജിബി സാബു, എ.ഇ.ഒ സി.പി. ശശിധരൻ, ഷൈല സിറിയക്, ഹെഡ്മിസ്ട്രസ് ആർ. വത്സല ദേവി, സി.പി. രാജശേഖരൻ, ഡി. ശുഭലൻ, കെ.എം. ജയൻ, എൻ. മനോജ്, സി.എച്ച്. ജയശ്രീ, നീന തോമസ് എന്നിവർ സംസാരിച്ചു. കുട്ടികൾ നടത്തിയ പുസ്തക സന്ദേശ യാത്രയിലൂടെ 3700 പുസ്തകം ശേഖരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story