Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:14 AM IST Updated On
date_range 2 Nov 2017 11:14 AM ISTഅധികാരത്തിലെത്താൻ ആരുമായും കൂട്ടുചേരാൻ മടിക്കില്ല ^തുഷാർ വെള്ളാപ്പള്ളി
text_fieldsbookmark_border
അധികാരത്തിലെത്താൻ ആരുമായും കൂട്ടുചേരാൻ മടിക്കില്ല -തുഷാർ വെള്ളാപ്പള്ളി ആലപ്പുഴ: അധികാരത്തിലെത്താൻ ആരുമായും കൂട്ടുചേരാൻ മടിക്കില്ലെന്ന് ബി.ഡി.ജെ.എസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി. അധികാരം കൈകളിൽ ഉണ്ടെങ്കിൽ മാത്രെമ പാർട്ടിയുടെ നിലപാടുകളും നയങ്ങളും കേരളത്തിൽ നടപ്പാക്കാൻ കഴിയൂ. ജില്ല കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയോടോ ഉമ്മൻ ചാണ്ടിയോടോ പ്രത്യേകിച്ച് ഒരുവിരോധവുമില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ബി.ഡി.ജെ.എസിന് മന്ത്രിമാർ ഉണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചതിെൻറ പകുതിയോളം വോട്ട് നേടിയ ബി.ഡി.ജെ.എസിനെ ചെറുതായി ആരും കാണരുത്. കേരളത്തിൽ മുപ്പതോളം രാഷ്ട്രീയപാർട്ടികൾ ഉള്ളതിൽ അഞ്ചാം സ്ഥാനമാണ് ബി.ഡി.ജെ.എസിനുള്ളത്. 140 മണ്ഡലങ്ങളിൽനിന്ന് ഒറ്റക്ക് മത്സരിച്ചാൽ ഓരോ മണ്ഡലത്തിലും പതിനായിരത്തിലധികം വോട്ടുകൾ നേടാൻ കഴിയും. സി.പി.എം കഴിഞ്ഞാൽ കേരളത്തിൽ 34 ശതമാനത്തോളം ബൂത്ത് കമ്മിറ്റികൾ ഉള്ള ഏക പാർട്ടിയാണിത്. ആരുടെയും വാലും ചൂലുമാകാൻ ആഗ്രഹിക്കുന്നില്ല. രണ്ടുമുന്നണിയും തള്ളിപ്പറഞ്ഞപ്പോൾ പാർട്ടിയെ എൻ.ഡി.എയാണ് കൂടെനിർത്തിയത്. അവരുടെ വോട്ട് വർധിപ്പിക്കാൻ ബി.ഡി.ജെ.എസ് സഹായിച്ചു. കടുത്ത അവഗണനയാണ് പലരും കാട്ടിയത്. അതിനാൽ ആരോടും കടപ്പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ഷാജി എം. പണിക്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു സംഘടന സന്ദേശം നൽകി. ജനറൽ സെക്രട്ടറി കെ.കെ. മഹേശൻ മുഖ്യപ്രഭാഷണം നടത്തി. വി. ഗോപകുമാർ, ബി. സുരേഷ് ബാബു, പി.എൻ.എസ്. ബാബു, പി.ടി. മന്മഥൻ, പി.എസ്. രാജീവ്, സന്തോഷ് ശാന്തി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story