Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:14 AM IST Updated On
date_range 2 Nov 2017 11:14 AM ISTജനങ്ങളെ തല്ലിച്ചതച്ചാണോ വികസനം കൊണ്ടുവരേണ്ടത് ^ആം ആദ്മി
text_fieldsbookmark_border
ജനങ്ങളെ തല്ലിച്ചതച്ചാണോ വികസനം കൊണ്ടുവരേണ്ടത് -ആം ആദ്മി കൊച്ചി: ജനങ്ങളെ തല്ലിച്ചതച്ചാണോ വികസനം കൊണ്ടുവരേണ്ടതെന്ന് മുഖ്യമന്ത്രിയോട് ആം ആദ്മി പാർട്ടി. വികസനമെന്നാൽ കോർപറേറ്റുകൾക്ക് അവരുടെ ആവശ്യത്തിന് ഭൂമിയിൽ എന്തും ചെയ്യാൻ ഉള്ള അധികാരമാണ്. അതിനുവേണ്ടി ജനങ്ങളെ ആട്ടിയോടിക്കുകയും മർദിച്ചൊതുക്കുകയും തീവ്രവാദികളും ഭീകരവാദികളും ആയി ചിത്രീകരിക്കുകയും ചെയ്യുന്നതാണോ ഇടത് സർക്കാറിെൻറ നയമെന്ന് വ്യക്തമാക്കണം. കോഴിക്കോട് എരഞ്ഞിമാവിൽ ബുധനാഴ്ചയുണ്ടായ ഭീകര പൊലീസ് മർദനത്തിെൻറ നേർചിത്രങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കുന്ന സമ്മാനം ലാത്തിയും ജലപീരങ്കിയും മര്‍ദനവും ആണെങ്കില്‍ അത് കേരളത്തിന് അപമാനമാണ്. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ആം ആദ്മി വാർത്തകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story