Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:14 AM IST Updated On
date_range 2 Nov 2017 11:14 AM ISTവായ്പ ക്രമക്കേട്: സെൻകുമാറിെൻറ ഹരജി മാറ്റി
text_fieldsbookmark_border
കൊച്ചി: കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ (കെ.ടി.ഡി.എഫ്.സി) എം.ഡിയായിരിക്കെ വായ്പ അനുവദിച്ചുെവന്ന കേസിൽ വിജിലൻസിെൻറ തുടർ നടപടികൾ റദ്ദാക്കണമെന്ന മുൻ ഡി.ജി.പി ടി.പി സെൻകുമാറിെൻറ ഹരജി ഹൈകോടതി ഇൗമാസം ആറിന് പരിഗണിക്കാൻ മാറ്റി. വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്നാണ് സെൻകുമാറിനെതിരെ വിജിലൻസ് നടപടികൾ ആരംഭിച്ചത്. പരാതിയിൽ ത്വരിതാന്വേഷണം പൂർത്തിയാക്കി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയെന്നും കോടതിയുടെ തുടർ നടപടിക്ക് കാത്തിരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. 2009 --2011 കാലയളവിൽ എം.ഡിയായിരിക്കെ രണ്ട് വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് കഴിഞ്ഞ മേയിൽ നൽകിയ ഒരു പരാതി കഴമ്പില്ലെന്ന് വ്യക്തമാക്കി സെപ്റ്റംബർ 14 ന് വിജിലൻസ് കോടതി റദ്ദാക്കിയതാണെന്നാണ് സെൻകുമാറിെൻറ വാദം. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായി നിയമിക്കുന്നതിന് തെൻറ പേര് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി എ.ജെ സുക്കർണോ നൽകിയ ഇതേ പരാതിയാണ് നിലവിലുള്ളതെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story