Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:11 AM IST Updated On
date_range 2 Nov 2017 11:11 AM ISTധാന്യപ്പൊടി കമ്പനിയില്‍ തീപിടിത്തം; വന്‍ നഷ്ടം
text_fieldsbookmark_border
മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ അമ്പലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ധാന്യപ്പൊടി കമ്പനിയില്‍ തീപിടിത്തത്തിൽ വന്‍ നാശനഷ്ടം. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് എം.പി.ആര്‍ കമ്പനിയിൽ തീപിടിത്തമുണ്ടായത്. വ്യാപാരികളുടെ കടയടപ്പ് സമരമായതിനാല്‍ കമ്പനി പ്രവര്‍ത്തിച്ചിരുന്നില്ല. ഉടമ പാലക്കാട് സ്വദേശി പുത്തന്‍പുരക്കല്‍ മണികണ്ഠന്‍ സ്വദേശത്ത് പോയതായിരുന്നു. മഴയോടൊപ്പമുണ്ടായ മിന്നലിനെത്തുടര്‍ന്ന് കമ്പനിയില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ വാഴക്കുളം പൊലീസില്‍ വിവരമറിയിച്ചു. കല്ലൂര്‍ക്കാട് അഗ്നിശമന ഓഫിസില്‍നിന്ന് രണ്ട് യൂനിറ്റ് വാഹനമെത്തിയാണ് തീയണച്ചത്. മിന്നലിനെത്തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നറിയുന്നു. ധാന്യപ്പൊടികളും സുഗന്ധവ്യഞ്ജനപ്പൊടികളും കത്തിനശിച്ചു. ഉടമയെത്തി പരിശോധിച്ചാലേ നഷ്ടം തിട്ടപ്പെടുത്താന്‍ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story