Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightnews

news

text_fields
bookmark_border
കൊച്ചി: ചാലക്കുടിയിൽ ഭൂമിയിടപാടുകാരൻ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനു അറസ്റ്റില്‍. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സഹോദര​െൻറ വീട്ടില്‍നിന്നാണ് തൃശൂർ ഡിവൈ.എസ്.പി ഷംസുദ്ദീ​െൻറ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. തൃശൂരിലേക്ക് കൊണ്ടുപോയ ഉദയഭാനുവിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കേസിൽ ഏഴാം പ്രതിയായ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈകോടതി തള്ളിയിരുന്നു. എത്ര ഉന്നതനായാലും നിയമം അതിനും മേലെയാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഉദയഭാനുവിെന കസ് റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും കോടതി നീക്കി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഉദയഭാനുവി​െൻറ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഈ സമയം ഉദയഭാനു ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ഇതിനിടെ ഉദയഭാനു സുപ്രിംകോടതിയെ സമീപിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അവിടെനിന്ന് ജാമ്യം കിട്ടാൻ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് കീഴടങ്ങലിലേക്ക് നീങ്ങിയതെന്നാണ് സൂചന. സെപ്റ്റംബർ 29നാണ് നെടുമ്പാശ്ശേരി നായത്തോട് സ്വദേശി വി.എ. രാജീവ് കൊല്ലപ്പെട്ടത്. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിക്ക് രാജീവിനോട് ശത്രുതയുണ്ടായിരുന്നു. ഇവർ തമ്മിലുള്ള കേസുകളിൽ രാജീവിന് വേണ്ടി ഉദയഭാനുവാണ് ഹാജരായിരുന്നത്. രാജീവുമായുള്ള സൗഹൃദം തകർന്നതോടെ ഉദയഭാനു പകവീട്ടാൻ ചക്കര ജോണിയുമായി ചേർന്നെന്നാണ് പ്രോസിക്യൂഷൻ വാദം. രാജീവ് ഇടനിലക്കാരനായിനിന്ന് ഭൂമി വാങ്ങാൻ ഉദയഭാനുവുമായി കരാർ ഉണ്ടാക്കി മുൻകൂർ തുക നൽകിയെങ്കിലും ഇടപാട് നടന്നിരുന്നില്ല. തുക തിരിച്ച് ചോദിച്ചതോടെ രാജീവും ഉദയഭാനുവും ശത്രുക്കളാവുകയായിരുന്നു. പണം തിരികെ കിട്ടാൻ തട്ടിക്കൊണ്ടുപോയി മർദിച്ച് മുദ്രപ്പത്രത്തിൽ ഒപ്പിടുവിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story