Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:11 AM IST Updated On
date_range 2 Nov 2017 11:11 AM ISTഡ്രൈ ഡേയിൽ മദ്യവില്‍പന; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
പറവൂർ: മദ്യനിരോധന ദിവസത്തിൽ മദ്യവില്‍പന നടത്തിയ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കെടാമംഗലം അമ്പാട്ടു വീട്ടിൽ രാജു (57), പെരുമ്പടന്ന കൊട്ടക്കണക്കൽപറമ്പിൽ മനോജ് (39) എന്നിവരാണ് അറസ്റ്റിലായത്. 1.840 ലിറ്റർ വ്യാജമദ്യവും 1500 രൂപയും പിടിച്ചെടുത്തു. പെരുമ്പടന്നയിൽ ബുധനാഴ്ച രാവിലെ മദ്യവില്‍പന നടത്തുന്നതിനിടെയാണ് മനോജിനെ പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യു, അസി. എക്സൈസ് ഇൻസ്പെക്ടർ മുരളീധരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ബസന്ത് കുമാർ, ശ്രീകുമാർ, പ്രദീപ് കുമാർ, ഷിബു, രതീഷ്, ഡ്രൈവർ സ്മജ്ഞു എന്നിവർ ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story