Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:08 AM IST Updated On
date_range 2 Nov 2017 11:08 AM ISTസ്‌കോളര്‍ഷിപ്പും ധനസഹായ വിതരണവും
text_fieldsbookmark_border
കൊച്ചി: പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിദ്യാധനം സ്‌കോളര്‍ഷിപ്പും വിദ്യാലക്ഷ്മി പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണവും ശനിയാഴ്ച വൈകീട്ട് നാലിന് മന്ത്രി തോമസ് െഎസക് ഉദ്ഘാടനം ചെയ്യും. െസൻറ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജയിന്‍ അധ്യക്ഷത വഹിക്കും. എറണാകുളം പാര്‍ലമെൻറ് നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു, പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർഥികള്‍ക്കാണ് സ്‌കോളര്‍ഷിപ് നല്‍കുന്നതെന്ന് കെ.വി. തോമസ് എം.പി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പുതിയ പദ്ധതിയാണ് വിദ്യാലക്ഷ്മി. 15 വിദ്യാർഥികള്‍ക്കാണ് ഈ വര്‍ഷം ധനസഹായം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story