Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപത്തുവയസ്സുകാരിയെ...

പത്തുവയസ്സുകാരിയെ മൂന്നുവർഷമായി പീഡിപ്പിച്ചുവന്ന സംഘം അറസ്​റ്റിൽ (ചിത്രം^kg2)

text_fields
bookmark_border
പത്തുവയസ്സുകാരിയെ മൂന്നുവർഷമായി പീഡിപ്പിച്ചുവന്ന സംഘം അറസ്റ്റിൽ (ചിത്രം-kg2) കരുനാഗപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുവര്‍ഷമായി ലൈംഗികമായി ചൂഷണംചെയ്തുവന്ന നാലുേപർ അറസ്റ്റിൽ. തൊടിയൂര്‍ വടക്കുംമുറിയില്‍ കന്നേത്തറയില്‍ വീട്ടില്‍ അനീഷ്‌കുമാര്‍ (29), പന്മന പോരൂക്കരമുറിയില്‍ കരീത്തറ ക്ഷേത്രത്തിന് സമീപം കരീത്തറ വടക്കതില്‍ വീട്ടില്‍ രാജീവ് (33) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പത്തുവയസ്സുകാരിയുടെ ശരീരത്തില്‍കണ്ട അസ്വാഭാവികതയെ തുടര്‍ന്ന് ഡോക്ടര്‍ക്ക് സംശയംതോന്നി. തുടർന്ന് പെണ്‍കുട്ടിയോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് പീഡനം സംബന്ധിച്ച് തുറന്നുപറഞ്ഞത്. കരുനാഗപ്പള്ളി എസ്.സി.പി എസ്. ശിവപ്രസാദി​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുവൈനല്‍ കോടതിയിലും മറ്റുള്ളവരെ കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story