Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:02 AM GMT Updated On
date_range 2 Nov 2017 5:02 AM GMTകേരളപ്പിറവി ദിനത്തിൽ കെ.എസ്.യുവിെൻറ അടുപ്പുകൂട്ടി സമരം
text_fieldsbookmark_border
കൊച്ചി: അടിക്കടി പാചകവാതക വില വർധിപ്പിക്കുന്നതിനെതിരെ കേരളപ്പിറവി ദിനത്തിൽ കെ.എസ്.യു അടുപ്പുകൂട്ടി സമരം നടത്തി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം ടിറ്റോ ആൻറണി ഉദ്ഘാടനം ചെയ്തു. അച്ഛാ ദിൻ പ്രഖ്യാപിച്ച് അധികാരത്തിൽവന്ന നരേന്ദ്ര മോദി സർക്കാർ ബുരാ ദിൻ ആണ് സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന സമരത്തിന് ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് നേതാവ് കെ. സേതുരാജ്, കെ.എസ്.യു നേതാക്കളായ അനു അന്ന ജേക്കബ്, കെ.എം. മൻസൂർ, സഫൽ വലിയവീടൻ, ബിലാൽ കടവിൽ, എസ്. സുചിത്ര, എ.വൈ. ഫസ്ന, നിസാം നാസർ, ഷെല്ലി പോൾ ഹസീബ് എന്നിവർ നേതൃത്വം നൽകി.
Next Story