Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:32 AM IST Updated On
date_range 2 Nov 2017 10:32 AM ISTകുടുംബസംഗമം
text_fieldsbookmark_border
കളമശ്ശേരി: മണ്ഡലം കോൺഗ്രസ് 28ാം വാർഡ് കെ.പി.സി.സി നിർവാഹക സമിതി അംഗം ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.എം. അലിയാർ അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മുതിർന്ന പൗരന്മാരെയും കുടുംബശ്രീ പ്രവർത്തകരെയും ആദരിച്ചു. വാർഡ് കൗൺസിലർ എം.എ. വഹാബ്, സലാം മണക്കാടൻ, എൻ.എ. ബഷീർ, എൽ.ആർ. വിശ്വനാഥൻ, ഉത്തമൻ, അഷറഫ്, മുഹമ്മദാലി, ജി. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ധർണ നടത്തി കാക്കനാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂനിയെൻറ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ നടത്തി. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എം.ബി. അബ്ദുൽ ഖാദർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.എം. അബ്ദുൽ മജീദ് മുഖ്യപ്രഭാഷണവും നടത്തി. എസ്.ഇ.യു സംസ്ഥാന ട്രഷറർ കെ.എം. റഷീദ്, ജില്ല പ്രസിഡൻറ് ഒ.ഇ. റഹിം, സെയ്ദുമുഹമ്മദ്, എൻ.കെ. നാസർ, ഹംസ പറക്കാട്, പി.കെ. അബ്ദുൽ റസാഖ്, ഹംസ മൂലയിൽ, ടി.എം. അലി, ടി.കെ. മുഹമ്മദ്, അഷ്കർ, ഉബൈസ് തുടങ്ങിയവർ സംസാരിച്ചു. എസ്.ഇ.യു ജില്ല ജനറൽ സെക്രട്ടറി പി.എം. നൗഷാദ് സ്വാഗതവും എ.കെ. ജമാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story