Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:32 AM IST Updated On
date_range 2 Nov 2017 10:32 AM ISTകോർപറേഷെൻറ പിറന്നാൾ ആഘോഷിച്ച് പ്രതിപക്ഷം
text_fieldsbookmark_border
കൊച്ചി: . കേരളപ്പിറവി ദിനത്തിൽ നടത്തേണ്ടിയിരുന്ന പിറന്നാൾ ആഘോഷത്തോട് ഭരണപക്ഷത്തിെൻറ തണുപ്പൻ പ്രതികരണമാണ് പ്രതിപക്ഷത്തെ പിറന്നാൾ ദിനം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. കോർപറേഷെൻറ അങ്കണത്തിലായിരുന്നു ആഘോഷം. കൗൺസിലർമാർക്കൊപ്പം ജീവനക്കാരും പെങ്കടുത്തു. 1967 നവംബർ ഒന്നിനാണ് േകാർപറേഷന് രൂപംനൽകിയത്. എന്നാൽ, സുവർണജൂബിലി നിറവിലാണെങ്കിലും കാര്യമായ ആഘോഷത്തിനൊന്നും ഭരണപക്ഷം ഇതുവരെ മുൻകൈ എടുത്തിട്ടില്ല. പ്രത്യേക കൗൺസിൽ വിളിച്ച് വിപുലമായ ആഘോഷത്തിന് രൂപംനൽകേണ്ടിയിരുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നു. കോർപറേഷൻ മെയിൻ ഓഫിസ് അങ്കണത്തിൽ ബുധനാഴ്ച രാവിലെ നടന്ന പിറന്നാൾ ആഘോഷം പ്രതിപക്ഷനേതാവ് കെ.ജെ. ആൻറണി ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു ജില്ല സെക്രട്ടറി പി.ഡി. സാജൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ജെ. ബേസി, ഷീബല, ജയന്തി േപ്രംനാഥ്, ടി.കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. എ.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ സ്വാഗതവും കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story