Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:29 AM IST Updated On
date_range 2 Nov 2017 10:29 AM ISTകയറ്റുമതി ഉദ്ഘാടനം
text_fieldsbookmark_border
കളമശ്ശേരി: ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി.സി.സി) കമ്പനിയുടെ ഉൽപന്നം കോസ്റ്റിക് സോഡ ഫ്ലെക്സ് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന സംരംഭത്തിന് തുടക്കംകുറിച്ചു. വിദേശത്തേക്ക് ആദ്യമായി കയറ്റുമതി ചെയ്ത സംരംഭത്തിെൻറ ഉദ്ഘാടനം കമ്പനി മാനേജിങ് ഡയറക്ടർ കെ. ഹരികുമാർ നിർവഹിച്ചു. സർക്കാർ അനുകൂല നിലപാടുകളുടെ മികവിൽ ലാഭത്തിലേക്ക് നീങ്ങുന്ന ടി.സി.സിയുടെ ഭാവി പുരോഗതിയിലേക്കുള്ള നാഴികക്കല്ലാണ് പുതിയ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. പെഗാസസ് എക്സിബിഷൻ കാക്കനാട്: പടമുഗൾ ജമാഅത്ത് സ്കൂൾ മാനേജ്മെൻറ് സംഘടിപ്പിച്ച പെഗാസസ്- 2017 മെഗാ എക്സിബിഷൻ അസി. കലക്ടർ ഈശ പ്രിയ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ യു.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഐ.എസ്.ആർ.ഒ, പൊലീസ്, ഫയർ ഫോഴ്സ്, ഫിഷറീസ്, ഫോറസ്റ്റ്, ആരോഗ്യ വകുപ്പ്, എൻജിനീയറിങ് കോളജുകൾ, മെഡിക്കൽ കോളജുകൾ, ആയുർവേദ കോളജ്, സ്നേഹ ഭവൻ, ബുക്സ്റ്റാളുകൾ, ഫുഡ് കോർട്ട് തുടങ്ങിയ വിവിധ ഇനം സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. കൂടാതെ നാടൻപാട്ട്, മാപ്പിളപ്പാട്ട് മത്സരങ്ങളും നടന്നു. രണ്ടാം ദിവസമായ വ്യാഴാഴ്ച അമ്മമാർക്ക് പാചകമത്സരങ്ങളും ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ സെക്രട്ടറി ടി.എം. അബ്ദുൽ കരീം, പ്രിൻസിപ്പൽ എം.എം. കബീർ, ട്രഷറർ എം.എ. അബ്ദുൽ കരീം, കോഒാഡിനേറ്റർ സന്ധ്യ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story