Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളപ്പിറവിയിൽ...

കേരളപ്പിറവിയിൽ ജീവഭൂപടം ഒരുക്കും

text_fields
bookmark_border
കൊച്ചി: കേരളപ്പിറവി ദിനത്തിൽ വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കേരളത്തി​െൻറ ജീവഭൂപടമൊരുക്കുന്നു. സ്കൂളിലെ 1500 വിദ്യാർഥികൾ അണിനിരന്നാണ് 150 അടിയോളം നീളമുള്ള ജീവഭൂപടം ഒരുക്കുന്നത്. 14 ജില്ലകളെ പ്രതിനിധാനംചെയ്ത് വിവിധ വർണങ്ങളിൽ കുട്ടികൾ അണിനിരക്കും. പുത്തൻകുരിശ് എസ്.െഎ വിജയപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.61ാം കേരളപ്പിറവി അനുസ്മരിച്ച് 61 കുട്ടികൾ ചേർന്ന് അവതരിപ്പിക്കുന്ന തിരുവാതിര, വിവിധ കലാരൂപങ്ങളുടെ നിശ്ചലദൃശ്യങ്ങൾ എന്നിവയും അരങ്ങേറും. സമ്മേളനത്തിനുമുന്നോടിയായി വിളംബരജാഥയും സംഘടിപ്പിക്കും. പി.ടി.എ പ്രസിഡൻറ് എം.എ. രവി, വൈസ് പ്രസിഡൻറ് പ്രീത ബാബുരാജ്, സ്റ്റാഫ് സെക്രട്ടറി കെ.വൈ. ജോഷി, പ്രോഗ്രാം കോഒാഡിനേറ്റർമാരായ ബിനു കെ.വർഗീസ്, സിമി ഡാനിയൽ എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story