Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:11 AM IST Updated On
date_range 1 Nov 2017 11:11 AM ISTമഴയില്‍ വീട് തകര്‍ന്നു
text_fieldsbookmark_border
മൂവാറ്റുപുഴ: കനത്ത മഴയില്‍ വീട് തകര്‍ന്നു. ആയവന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കടുംപിടി അപ്പക്കല്‍ കുഞ്ഞുമുഹമ്മദിെൻറ കോണ്‍ക്രീറ്റ് വീടിെൻറ ഒരുഭാഗമാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ പെയ്ത ശക്തമായ മഴയില്‍ തകര്‍ന്നത്. സംരക്ഷണഭിത്തി തകര്‍ന്നതാണ് വീട് ഇടിയാന്‍ കാരണം. കാളിയാര്‍ പുഴയുടെ തീരെത്ത വീടിെൻറ ഭാഗമാണ് ഇടിഞ്ഞത്. ഒരുമുറി പൂര്‍ണമായും തകർന്നു. വീടിന് വിള്ളലുമുണ്ടായി. അഞ്ചല്‍പെട്ടി തൃപ്പൂരത്ത് ക്ഷേത്രത്തിനുസമീപം മരം റോഡിൽ വീണ് കാളിയാര്‍ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. കല്ലൂര്‍ക്കാട്ടുനിന്ന് ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story