Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവോര...

തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ്

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭ അതിർത്തിയിലെ തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം തുടങ്ങി. ജീവനോപാധി വികസനത്തിലൂടെ നഗരത്തിലെ നിർധനരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യംെവച്ച് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ നഗര ഉപജീവന മിഷനിൽ ഉൾപ്പെടുത്തിയാണ് തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത്. തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ഇൗ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം തെരുവുകച്ചവടക്കാരുടെ െനെപുണ്യ വികസനത്തിന് ഉതകുന്ന പരിശീലന പരിപാടികളും പദ്ധതിയുടെ ഭാഗമായി നടത്തും. നഗരത്തെ മൂന്ന് മേഖലകളായി തിരിച്ച് വഴിയാത്രക്കാർക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ട് അനുഭവപ്പെടാത്ത തരത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. നഗരസഭ തലത്തിൽ കൗൺസിൽ പ്രതിനിധികളും കച്ചവടക്കാരുെടയും തൊഴിലാളികളുെടയും പ്രതിനിധികളും പൊലീസ് ഉൾെപ്പടെ ഉദ്യോഗസ്ഥ പ്രതിനിധികളും അടങ്ങുന്ന കമ്മിറ്റിയാണ് പദ്ധതി പരിശോധിക്കുക. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. സഹീർ അധ്യക്ഷത വഹിച്ചു. ഉമാമത്ത് സലീം, രാജി ദിലീപ്, സി.എം. സീതി, പ്രമീള ഗിരീഷ് കുമാർ, സി.എം. ഷുക്കൂർ, പി.പി. നിഷ, ജിനു ആൻറണി, പി.െവെ. നൂറുദ്ദീൻ, നഗരസഭ സെക്രട്ടറി വി.പി. ഷിബു, നെജില ഷാജി, ബിബിൻ ഭാസ്കർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story