Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുളവൂര്‍ സ്മാര്‍ട്ട്...

മുളവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസ്; നിർമാ​േണാദ്ഘാടനം ഇന്ന്

text_fields
bookmark_border
മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസായി പ്രഖ്യാപിച്ച മുളവൂര്‍ വില്ലേജ് ഓഫിസി​െൻറ നിര്‍മാേണാദ്ഘാടനം കേരളപ്പിറവി ദിനത്തില്‍ രാവിലെ 10ന് എല്‍ദോ എബ്രഹാം എം.എല്‍.എ നിർവഹിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ പെങ്കടുക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍ 14 -സ്മാര്‍ട്ട് വില്ലേജ് ഓഫിസാണ് അനുവദിച്ചത്. ജില്ലയില്‍ മുളവൂര്‍ വില്ലേജാണ് ഇതിന് തെരഞ്ഞെടുത്തത്. 39- ലക്ഷം രൂപയും റവന്യൂ വകുപ്പ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഐരാപുരം വില്ലേജ് ഓഫിസ് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ആക്കിയിരുന്നു. നിലവിലെ മുളവൂര്‍ വില്ലേജ് ഓഫിസ് പായിപ്ര പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് സമീപമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സമീപത്താണ് പുതിയ വില്ലേജ് ഓഫിസ് മന്ദിരം നിര്‍മിക്കുന്നത്. ജില്ല നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. മെച്ചപ്പെട്ട ഭൗതിക സാഹചര്യമാകും ജനങ്ങള്‍ക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ വഴി ലഭ്യമാകുക. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി 'ഫ്രണ്ട് ഓഫിസ്' സംവിധാനം, ടോക്കണ്‍ സംവിധാനം, നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡ്, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറി, ഒരേസമയം ഏഴുപേര്‍ക്ക് ഇരുന്ന് ജോലിചെയ്യാന്‍ പാകത്തിലുള്ള ഫ്രണ്ട് ഓഫിസ്, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ടോയ്‌െലറ്റ് സൗകര്യം, ഫയൽ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമ​െൻറ് റൂം, പൂന്തോട്ടം എന്നിവ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളെ ആകര്‍ഷകമാക്കും. ജില്ലയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുന്ന വില്ലേജ് ഓഫിസുകളില്‍ ഒന്നാണ് മുളവൂര്‍ വില്ലേജ് ഓഫിസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story