Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:11 AM IST Updated On
date_range 1 Nov 2017 11:11 AM ISTബസ് സർവിസ് പുനരാരംഭിക്കണം ^സി.പി.എം
text_fieldsbookmark_border
ബസ് സർവിസ് പുനരാരംഭിക്കണം -സി.പി.എം മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽനിന്ന് പായിപ്ര- ചെറുവട്ടൂർ -മേതല വഴിയും മാനാറി - കീഴില്ലം വഴിയും സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടിസി ബസ് സർവിസ് പുനരാരംഭിക്കണമെന്നും പായിപ്ര പഞ്ചായത്തിെൻറ പ്രധാന കേന്ദ്രമായ പായിപ്ര കവലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കണമെന്നും സി.പി.എം പായിപ്ര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ഒ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. പി.ആർ. മുരളീധരൻ, കെ.പി. രാമചന്ദ്രൻ, എം.എ. സഹീർ, കെ.എൻ. ജയപ്രകാശ്, കെ.എസ്. റഷീദ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി ആർ. സുകുമാരനെ തെരഞ്ഞെടുത്തു. പൊതുസമ്മേളനം ഡി.െവെ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം സഹീദ് റൂമി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ , ആർ. സുകുമാരൻ, കെ.പി. രാമചന്ദ്രൻ, കെ.എൻ. ജയപ്രകാശ്, കെ.എസ്. റഷീദ് എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story