Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:11 AM IST Updated On
date_range 1 Nov 2017 11:11 AM ISTെക.എസ്.ആർ.ടി.സി പെൻഷൻ: ഇന്നുമുതൽ മസ്റ്ററിങ് നടത്തണം
text_fieldsbookmark_border
ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാർ പെൻഷൻ വാങ്ങുന്ന ഡിപ്പോയിൽ ഹാജരായി മസ്റ്ററിങ് നടത്തണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ യൂനിറ്റ് പ്രസിഡൻറ് ബേബി പാറക്കാടൻ, സെക്രട്ടറി വി. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു. ബുധനാഴ്ച മുതൽ 30 വരെയുള്ള തീയതികളിൽ ഓഫിസ് സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിലാണ് മസ്റ്ററിങ് നടത്തേണ്ടത്. മസ്റ്ററിങ് നടത്താത്തവരുടെ ഡിസംബറിലെ പെൻഷൻ മടങ്ങും. മസ്റ്ററിങ്ങിന് എത്തുന്നവരെ സഹായിക്കാൻ പെൻഷനേഴ്സ് ഓർഗനൈസേഷെൻറ ആഭിമുഖ്യത്തിൽ ഹെൽപ്ലൈൻ ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. കടയടപ്പ് സമരം: ജില്ലയിൽനിന്ന് 10,000 വ്യാപാരികൾ പെങ്കടുക്കും ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന 24 മണിക്കൂർ കടയടപ്പ് സമരത്തിെൻറ ഭാഗമായുള്ള ബുധനാഴ്ചത്തെ സെക്രേട്ടറിയറ്റ് മാർച്ചിലും ധർണയിലും ജില്ലയിൽനിന്ന് പതിനായിരത്തിൽപരം വ്യാപാരികൾ പങ്കെടുക്കുമെന്ന് ജില്ല പ്രസിഡൻറ് രാജു അപ്സരയും ജനറൽ സെക്രട്ടറി വി. സബിൽ രാജും പ്രസ്താവനയിൽ പറഞ്ഞു. മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ സിറ്റിങ് ആലപ്പുഴ: മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷെൻറ പരാതി പരിഹാര അദാലത് സംവിധാനം ഫാസ്റ്റ്ട്രാക്കിലേക്ക് കടന്നു. പരാതി പരിഹരിക്കുന്നതിന് വേഗം കൈവന്നതായി കമീഷൻ ചെയർമാൻ ജസ്റ്റിസ് പി. ഗോപിനാഥൻ അഭിപ്രായപ്പെട്ടു. കമീഷൻ അധികാരമേറ്റിട്ട് ഏതാനും മാസം കഴിഞ്ഞിേട്ടയുള്ളൂ. കമീഷൻ അംഗങ്ങളുടെ എണ്ണം ഉയർത്താതെതന്നെ നടപടി നീട്ടിക്കൊണ്ടുപോകാതിരിക്കാനാണ് ശ്രദ്ധചെലുത്തുന്നെതന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ആലപ്പുഴ െഗസ്റ്റ്ഹൗസിൽ നടന്ന സിറ്റിങ്ങിൽ 49 കേസാണ് പരിഗണിച്ചത്. ഇതിൽ 25 പരാതി പുതിയതാണ്. കക്ഷികൾ ഹാജരാകാത്തതിനാൽ എട്ട് കേസ് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story