Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളത്തിന്​ പിറന്നാൾ...

കേരളത്തിന്​ പിറന്നാൾ ഗാനോപഹാരവുമായി സംഗീതകുടുംബം

text_fields
bookmark_border
കൊച്ചി: പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിന് കുടുംബക്കാരുടെ കൂട്ടായ്മയിൽനിന്ന് ഒരു ഗാനോപഹാരം. ദൃശ്യങ്ങളിലും വരികളിലും കേരളീയത നിറയുന്ന 'എ​െൻറ നാട്' എന്ന വ്യത്യസ്ത ഗാനോപഹാരം പിറന്നത് പിന്നണി ഗായകൻ അഫ്സലി​െൻറ സംഗീതകുടുംബത്തിലാണ്. യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു. ശുദ്ധസംഗീതത്തി​െൻറ മധുരം ചേർത്ത് കേരളീയ സംസ്കാരത്തെയും മൂല്യങ്ങളെയും കുറിച്ച് ഒരു ഒാർമപ്പെടുത്തലാണ് ഗാനം. ഇങ്ങനെയൊരു ഗാനത്തി​െൻറ ദൃശ്യാവിഷ്കാരം എന്ന ആശയം മുന്നോട്ടുവെച്ചത് അഫ്സലി​െൻറ സഹോദര പുത്രി നഫ്ല സാജിദാണ്. പാട്ടുകാർക്ക് പഞ്ഞമില്ലാത്ത അഫ്സലി​െൻറ കുടുംബത്തിലെ കേട്ടവർക്കെല്ലാം സംഗതി കൊള്ളാമെന്നുതോന്നി. കൊച്ചിയിലെ സാമൂഹികപ്രവർത്തകൻ ബാബു െഎസക് ജോൺ രചിച്ച 'കണ്ണിനിമ്പക്കാഴ്ചകൾ നൽകും തീരത്തുള്ളൊരു നാട്, കലയുടെ നാട്, ഞാറ്റുവേലപ്പാട്ടിൻ നാട്, ഗജവീരന്മാരുടെ നാട്........ എെൻ നാട്' ഗാനമാണ് ഇതിനായി തെരഞ്ഞെടുത്തത്. ഗസൽ ഗായിക കൂടിയായ നഫ്ല ഇൗണമിട്ടു. സഹോദരൻ യാസിർ അശ്റഫ് ഒാർക്കസ്ട്രേഷൻ ഒരുക്കി. അഫ്സലും നഫ്ലയുടെ സഹോദരി നബീല ഹക്കീമും ചേർന്നാണ് പാടിയത്. കേരളത്തി​െൻറ പ്രകൃതിഭംഗിയും ചരിത്രവും കലകളും സാഹോദര്യവുമെല്ലാം 'എ​െൻറ നാടി'​െൻറ വരികളിലും ദൃശ്യാവിഷ്കാരത്തിലും കടന്നുവരുന്നുണ്ട്. ജന്മനാടി​െൻറ പിറന്നാൾ ആഘോഷിക്കുേമ്പാൾ ഇൗ നന്മകളെല്ലാം വരുംതലമുറക്കായി കാത്തുവെക്കണമെന്ന സന്ദേശംകൂടിയാണ് ഗാനം. അഫ്സലിനെയും നഫ്ലയെയും പോലെതന്നെ വർഷങ്ങളായി സംഗീതവുമായി ബന്ധമുള്ളവരാണ് നബീലയും യാസിറും. ഒരുകാലത്ത് കേരളത്തിലെ അറിയപ്പെടുന്ന സംഗീത ട്രൂപ്പുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു നബീല. യാസിർ നിരവധി പിന്നണി ഗായകർക്കുവേണ്ടി ഒാർക്കസ്ട്ര അറേഞ്ചറായി പ്രവർത്തിച്ചിട്ടുണ്ട്. കേരളീയ സംസ്കാരത്തിനൊപ്പം ശുദ്ധ സംഗീതത്തെയും പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഗാനോപഹാരമെന്നും പ്രവാസികളിൽനിന്ന് അടക്കം മികച്ച പ്രതികരണമാണെന്നും അഫ്സൽ 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story