Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:11 AM IST Updated On
date_range 1 Nov 2017 11:11 AM ISTയോഗാധ്യാപക പരിശീലനം
text_fieldsbookmark_border
ആലപ്പുഴ: ശിവാനന്ദ ഇൻറർനാഷനൽ സ്കൂൾ ഓഫ് യോഗ ചാരിറ്റബിൾ ട്രസ്റ്റ് യോഗാധ്യാപകർക്ക് പരിശീലനക്ലാസുകൾ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്യു.സി.ഐ, ആയുഷ് എന്നീ കേന്ദ്രസർക്കാർ സംഘടനകൾ യോഗാധ്യാപകർക്ക് ഡിസംബർ ഒമ്പത്, 10 തീയതികളിൽ നടത്തുന്ന പരീക്ഷക്ക് രജിസ്റ്റർ ചെയ്തവർക്കാണ് പരിശീലനം. ഇൗ മാസം 11,12 തീയതികളിൽ അറവുകാട് എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയാണ് ക്ലാസ്.ഫോൺ: 9895759751. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ ടി. പദ്മകുമാർ, ടി. വിശ്വൻ, ജ്യോതി മോഹൻ, എസ്. ഷഹീന, മണിലാൽ എന്നിവർ പങ്കെടുത്തു. കരിനില കർഷകരുടെ നെല്ലുസംഭരണം അട്ടിമറിക്കുന്നു-- --എം. ലിജു ആലപ്പുഴ: അമ്പലപ്പുഴ, പുറക്കാട്, തകഴി മേഖലകളിലെ കരിനില പാടശേഖരങ്ങളിലെ നെല്ലുസംഭരണം അട്ടിമറിക്കാൻ സ്വകാര്യ മില്ലുടമകൾ ശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആരോപിച്ചു. നെല്ലിൽ കൂടുതൽ പതിരുണ്ടെന്ന് ആരോപിച്ച് മില്ലുടമകൾ നെല്ലുസംഭരണത്തിന് തയാറാകുന്നില്ല. ഉടമകൾക്ക് കൂട്ടുനിന്ന് കർഷകരെ േദ്രാഹിക്കുന്ന നിലപാടാണ് പാഡി മാർക്കറ്റിങ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു. മാമ്പുഴക്കരിയില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നത് ശബരിമല സീസണിനുമുമ്പ് പൂര്‍ത്തിയാക്കുമെന്ന് കുട്ടനാട്: കുട്ടനാട്ടിലെ ആറ് പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് നീരേറ്റുപുറം മുതൽ പള്ളിക്കൂട്ടുമ വരെ സ്ഥാപിക്കുന്ന പൈപ്പ്ലൈനിെൻറ നിർമാണം ശബരിമല സീസണിനുമുമ്പ് പൂർത്തിയാക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. എ.സി കനാലിനും ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് കുറുകെയും പഴയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്ന ജോലിയും തീർഥാടനത്തിനുമുമ്പ് പൂര്‍ത്തിയാക്കും. മാമ്പുഴക്കരിയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തുകയായിരുന്നു മന്ത്രി. മിത്രക്കരി, തലവടി പഞ്ചായത്തുകളിലെ പാലത്തിനോട് ചേര്‍ന്ന പൈപ്പ്ലൈനിെൻറ പണിയും പൂര്‍ത്തിയാകും. ഇതോടെ കുട്ടനാടിെൻറ വടക്കന്‍ പ്രദേശങ്ങളിെല പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം സുഗമമാകുമെന്നും മന്ത്രി പറഞ്ഞു. ജലവകുപ്പ് ഡിവിഷന്‍ സൂപ്രണ്ടിങ് എൻജിനീയര്‍ പി.എന്‍. സ്വാമിനാഥന്‍, മെയിൻറനന്‍സ് വിഭാഗം സൂപ്രണ്ടിങ് എൻജിനീയര്‍ കെ. മധു, അസി.എക്‌സിക്യൂട്ടിവ് എൻജിനീയര്‍മാരായ ഓമന കെ. പ്രസാദ്, കുര്യന്‍, അസി. എൻജിനീയര്‍ ബിബിന്‍ രാജ്, കരാറുകാരായ എ.ബി.ജി ഗ്രൂപ് മേധാവി ബോബി, ജെ ആൻഡ് ബി ഗ്രൂപ് മേധാവി എബ്രഹാം കുന്നുകണ്ടം എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story