Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആനിക്കാട് മേഖലയിൽ...

ആനിക്കാട് മേഖലയിൽ കാറ്റ് നാശം വിതച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ മാവിൻചുവട്, ആനിക്കാട് പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയുംമൂലം മരങ്ങൾ കടപുഴകി റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം തകർന്നു. ചിറപ്പടിയിൽ തെങ്ങ് റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു. കമ്പനിപ്പടിയിൽ നിർത്തിയിട്ടിരുന്ന നാഷനൽ പെർമിറ്റ് ലോറിക്ക് മുകളിലേക്ക് മരം വീണ് വാഹനത്തിന് കേടുപറ്റി. ഇവിടെ വാകമരവും മാവും റോഡിൽ മറിഞ്ഞുവീണു. അഞ്ചൽപെട്ടിയിൽ മാവ് റോഡിലേക്ക് വീണു. മൂവാറ്റുപുഴ സ്റ്റേഷൻ ഓഫിസർ ജോൺ ജി. പാക്കിലി​െൻറ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story